റഷ്യകാത്തിരിക്കുന്നത് പൊട്ടിത്തെറിക്കും പോരാട്ടങ്ങൾ: പ്രീക്വാർട്ടറിൽ സൂപ്പർതാരങ്ങൾ നേർക്കുനേർ; അത്ഭുതങ്ങൾ സംഭവിച്ചാൽ കാത്തിരിക്കുന്നത് സ്വപ്‌ന സെമി
സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: കൊലകൊമ്പൻമാരെ പിടിച്ചു കെട്ടിയും, അടിച്ചു വീഴ്ത്തിയും കരുത്തുകാട്ടിയ ചെറുമീനുകൾ തലഉയർത്തി നിൽക്കുന്ന റഷ്യയിൽ ഇനി വരാനിരിക്കുന്നത് സ്വപ്ന പോരാട്ടങ്ങൾ. ജൂൺ 30 ന് ആരംഭിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ മുതൽ റഷ്യയിലെ പച്ചപ്പുൽ മൈതാനങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. ആന്റോണിയോ ഗ്രിസ്മാനും, ലയണൽ മെസിയും നേർക്കുനേർ വരുന്ന ആദ്യ പോരാട്ടം മുതൽ ഫൽക്കാവോയും റോഡ്രിഗസും നിറഞ്ഞ കൊളംബിയയും കെയിനിന്റെ നേതൃത്വത്തിലുള്ള സൂപ്പർ താര നിര അണിനിരക്കുന്ന ഇംഗ്ലണ്ടും അവസാന മത്സരത്തിൽ കൈ കോർക്കുക കൂടി ചെയ്യുന്നതോടെ പ്രീ ക്വാർട്ടറിലെ മത്സരങ്ങൾ താര […]