ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി

ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. കളക്ട്രേറ്റിൽ ചേർന്ന ശിശുക്ഷേമ സമിതി യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കൽ, തലയോലപ്പറമ്പ്, അമയന്നൂർ, മൂലവട്ടം, എസ്.എസ്.പുരം, അയർക്കുന്നം, ചോഴിയക്കാട്, തിരുവാതുക്കൽ, ഉഴവൂർ, മാന്നാനം, ചമ്പക്കര, കൊല്ലാട്, ഇടക്കുന്നം എന്നിവിടങ്ങളിലാണ് ക്രഷുകൾ പ്രവർത്തിക്കുന്നത്. തോണ്ടമ്പ്രാൽ, മുട്ടമ്പലം എന്നീ ക്രഷുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വനിത ശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടുകൂടി ആരംഭിച്ച ഈ ക്രഷുകളിൽ മൂന്നു വയസ്സുവരെ പ്രായമുളള കുട്ടികളാണ് ഉളളത്. കുട്ടികളുടെ ഭക്ഷണം, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായി കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഫണ്ട് നിലച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കുന്നതിന് നടപടികൾ ശിശുക്ഷേമ സമിതി സ്വീകരിച്ചിട്ടുളളതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അസി. ഡെവലപ്പ്മെന്റ് കമ്മീഷണർ പി.എസ് ഷിനോ പറഞ്ഞു. സമിതിയുടെ കീഴിലുളള അംഗൻവാടി ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരാംഭിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുമുളള തണൽ പദ്ധതിയിൽ 1517 എന്ന ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 15 വർഷം മുമ്പ് സമിതി കോട്ടയം ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച അമ്മ തൊട്ടിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ദേശീയ ബാലചിത്രരചനാ മത്സരത്തിൽ വിജയികളായ എസ്. കെ അക്ഷര, ഷിജാസ് ഷമീദ്, അതുൽ എസ്. രാജ്, സായ് കൃഷ്ണ, അലീന എൽമ ജോൺ എന്നിവർക്കുളള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സമിതി സെക്രട്ടറി കൃഷ്ണ കുമാരി രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റ്റി.എസ് ശശികുമാർ, ജോയിന്റ് സെക്രട്ടറി പി.എൻ രവി ട്രഷറർ എ.എ. മാത്യു, കമ്മറ്റി അംഗങ്ങളായ ബിജി കുര്യൻ, ടി. കെ ഗോപി, എസ്. സ്നേഹധനൻ, ഫ്ളോറി മാത്യു, സി.എൻ സത്യനേശൻ എന്നിവ