play-sharp-fill

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് മോസ്‌കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലാണ് മെസിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. ബാഴ്‌സലോണയിലൂടെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും, അർജന്റീനൻ ജേഴ്‌സിൽ കണ്ണീരൊഴുകുന്ന മെസിയെയാണ് ലോകത്തിനു കാണാനായത്. തുടർച്ചയായ മൂന്നു ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച മെസി, പക്ഷേ, കിരീടമില്ലാത്ത […]

ഗണേഷ് കുമാർ MLA ക്കെതിരെ കേസെടുക്കണം: യൂത്ത്ഫ്രണ്ട് (എം)*

സ്വന്തം ലേഖകൻ കോട്ടയം:റോഡിന് വീതി ഇല്ലത്തതിനാൽ എംഎൽഎ യുടെ വാഹനം കടന്ന് പോകാൻ തടസ്സം നേരിട്ടു എന്ന പേരിൽ യുവാവിനെയും, മാതാവിനെയും കൈയ്യേറ്റം ചെയ്ത പത്തനാപുരം എംഎൽഎ ഗണെഷ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.        സിനിമയിലേ പോലെ ജനങ്ങളുടെ മേൽ അധികാരത്തിന്റെ തണലിൽ വില്ലൻ റോൾ എടുത്ത് മുന്നോട്ട് പോകാനാണ് എംഎൽഎ യുടെ നീക്കം എങ്കിൽ വിലപ്പോകില്ല എന്നും സജി കുറ്റപ്പെടുത്തി.            പൊതുജനത്തിന്റെ […]

എഡിജിപിയുടെ മകൾ അകത്തേക്ക്; പോലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

  ശ്രീകുമാർ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് ചതവേറ്റതായി സ്‌കാനിങ്ങിൽ തെളിഞ്ഞു. പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ എഡിജിപിയുടെ മകൾ അകത്താകുമെന്ന് വ്യക്തമായി. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത സവാരിക്ക് കൊണ്ടുപോകുന്നതിനിടെ ചീത്തവിളിച്ചത് തടഞ്ഞപ്പോൾ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറായ ഗവാസ്‌കറുടെ പരാതി. അതിനിടെ, പോലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് […]

വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

സ്വന്തം ലേഖകൻ വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്. നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് […]

താഴത്തങ്ങാടിയിൽ കാർ മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ താഴത്തങ്ങാടി: പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുകരമായി രക്ഷപെട്ടു. വെള്ളത്തിൽ മുങ്ങിയ കാർ അരമണിക്കൂറിനു ശേഷം അഗ്നിശമന സേനാ അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ചു ഉയർത്തി മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയിൽ പോകുന്നതിനായി കുമ്മനം സ്വദേശി വാടകയ്ക്ക് എടുത്ത വാഗണർ കാറാണ് കുമ്മനത്തിനു സമീപം നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞത്. കാറിനുള്ളിലിരുന്ന ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഡ്രൈവറെ പുറത്തെടുത്തു. […]

തണ്ണീർമുക്കത്തു നിന്നു ചാടിയ യുവതിയുടെ മൃതദേഹം തവണക്കടവിൽ: ദുരൂഹമായ ചാട്ടത്തിനു പിന്നിലെന്ത്

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം തവണക്കടവ് ഭാഗത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ വെള്ളത്തിൽ ഒഴുകിനടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശേരി വേരൂർ വടക്കേക്കര മനു നിവാസിൽ പി.ജി ഉണ്ണികൃഷ്ണന്റെ മകളായ യു.മീരകൃഷ്ണനാണ്(26) കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ ചാടിയത്. കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ […]

നാട്ടുവിട്ട കമിതാക്കള്‍ക്കെതിരെ വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം: കൂട്ടു നിന്നവരെയും കൊന്നു തള്ളുമെന്ന് പിതാവ്: ആത്മഹത്യ ചെയ്തില്ലെങ്കില്‍ കെവിന്റെ ഗതിയാകുമെന്നും ഭീഷണി

തൊടുപുഴ: നാടുവിട്ട കമിതക്കള്‍ക്കെതിരെ വധ ഭീഷണിയുമായി പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും. ആത്മഹത്യ ചെയ്തില്ലെങ്കിലും കെവിന്റെ ഗതിയാകുമെന്നും ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബക്കാരും നാട്ടുകാരും തടിച്ച് കൂടിയിരിക്കുകയാണ്. ഇരുവരെയും യുവാവിന്റെ വീട്ടുകാരേയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി. ഇത് സംബന്ധിച്ച് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവും പെണ്‍കുട്ടിയും ഒരുമിച്ച് ജീവിക്കാന്‍ നാടുവിട്ടത്. ഇതിന് പിന്നാലെയാണ് യുവാവിനെയും കുടംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി […]

എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്

കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്. ഒടുവില്‍ കൃഷ്ണകുമാറിന് മുമ്പില്‍ ഫിസിക്‌സ് തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തോല്‍പ്പിച്ച വിഷയത്തിന് മേല്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ കൃഷണ്കുമാര്‍ നേടിയത് ഡോക്ടറേറ്റ്. ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യാ വക്കിലേയ്ക്ക് എത്തിപ്പെടുന്ന തലമുറയ്ക്ക് മാതൃകയായി കൃഷ്ണകുമാര്‍ സിപി എന്ന യുവാവ്. ഏറെ ത്രില്ലടിപ്പിച്ച വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍ സിപി തന്നെയാണ് […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ […]

പട്ടിയെ നോക്കിയില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും: ബന്ധുവീട്ടിലും ജോലിക്ക് നിര്‍ത്തുന്നത് പൊലീസുകാരെ; എ.ഡി.ജി.പിക്കെതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപിയുടൈ മാടമ്പിത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ് ഇപ്പോള്‍. മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെയാണ് മറ്റുള്ളവരും പരാതിയുമായി എത്തിയത്. മേലുദ്യോഗസ്ഥന്റെ വീട്ടില്‍ മാത്രമല്ല, ബന്ധുവിന്റെ വീട്ടിലും പണിയെടുക്കേണ്ട ഗഗതികേടിലാണ് ഇവിടുത്തെ പൊലീസുകാര്‍. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്‌സ് വളപ്പിലെ വീട്ടിലാണ് ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനായ സന്തോഷ്‌കുമാറിനു പട്ടിയുടെ കടിയേറ്റതായാണ് പുതിയ പരാതി. കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പൊലീസുകാരന്‍ ചികിത്സയിലുമായി. ചികില്‍സ കഴിഞ്ഞപ്പോള്‍ പൊലീസുകാരന് സസ്‌പെന്‍ഷനും കിട്ടി. ബറ്റാലിയന്‍ എ.ഡി.ജി.പി. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനെ ബലമായി നിയോഗിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡിലെ ഡ്യൂട്ടി […]