കുരങ്ങന്റെ വികൃതിയിൽ വലഞ്ഞ് കുമരകത്തുകാർ: ബോട്ടുജെട്ടിയിലെ കടകളിൽ കയറി മിഠായി എടുത്തു തിന്നു.
കുമരകം: ഒരു കുരങ്ങന്റെ വികൃതിയിൽ നട്ടംതിരിയുകയാണ് കുമരകത്തെ ജനങ്ങൾ.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ബോട്ടുജെട്ടി ഭാഗത്ത് കുരങ്ങൻ എത്തിയത്.
കടകളിൽ കയറി സാധാനങ്ങൾ കൈക്കലാക്കുകയാണ് കുരങ്ങന്റെ ഏറ്റവും വലിയ വീക്ക്നസ്.
ഇന്നലെ ഉച്ച കഴിഞ്ഞ് മുന്നു മണിയോടെ എത്തിയ കുരങ്ങൻ ഭരണി തുറന്നു മുട്ടായി എടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊണ്ടുപോകുകയും സമീപത്തെ മരത്തിൽ ചാടി കളിക്കുകയും ചെയ്യുകയാണ്. ജെട്ടിയിലെ അനിയൻ കുഞ്ഞിൻ്റെ കടയിൽ നിന്നുമാണ നാരങ്ങാ മിഠായി എടുത്തത്.
വാനരൻ അടുത്തുള്ള മറ്റു പല കടകളിലും എത്തി ഇത്തരത്തിൽ ഭരണിയിൽ കൈയിട്ട് മിഠായി എടുത്തു തിന്നു. ശേഷം മരത്തിൽ ചാടി കളിച്ചു തുടങ്ങിയത്.
കുരങ്ങനെ ഒഴിവാക്കാനുള്ള വഴികളാണ് ഇപ്പോൾ കടക്കാർ ആലോചിക്കുന്നത്. വീടുകളിലേക്കും മറ്റും കുരങ്ങൻ എത്തിയാൽ കൂടുതൽ ശല്യം ഉണ്ടാകാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു..
Third Eye News Live
0