കലിയടങ്ങാതെ കോവിഡ് : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് ; രോഗമു​ക്തി​ ​നേ​ടു​ന്ന​ ​ഭൂ​രി​ഭാ​ഗം​ ​പേർക്കും​ ഹൃദയ- വൃക്ക രോഗങ്ങൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ

കലിയടങ്ങാതെ കോവിഡ് : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് ; രോഗമു​ക്തി​ ​നേ​ടു​ന്ന​ ​ഭൂ​രി​ഭാ​ഗം​ ​പേർക്കും​ ഹൃദയ- വൃക്ക രോഗങ്ങൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി​:​ ​ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം പിന്നിടുമ്പോൾ ലോകത്ത് കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​പ​ത്ത് ​കോ​ടി​യി​ലേ​ക്ക് ​എത്തുകയാണ്.​ ​വേ​ള്‍​ഡ് ​ഒ​ ​മീ​റ്റ​റി​ന്റെ​ ​ക​ണ​ക്കുകൾ ​പ്ര​കാ​രം​ ​ആഗോള തലത്തിൽ നി​ല​വി​ല്‍​ 98,188,795​ ​കോവിഡ് രോ​ഗി​ക​ളാ​ണ് ഉള്ളത്.

ലോകത്തെ വൻശക്തിയായ അമേരിക്കയാണ് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ര​ണ​ത്തി​ലും​ ​മുന്നിൽ ഉള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും ​ മൂന്നാം സ്ഥാനത്ത് ബ്രസീലും നാലാം സ്ഥാനത്ത് റഷ്യയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബ്രി​ട്ട​ന​ട​ക്ക​മു​ള്ള​ ​യൂ​റോ​പ്യ​ന്‍​ ​രാ​ജ്യ​ങ്ങ​ളാ​ക​ട്ടെ,​ ​ജ​നി​ത​ക​ ​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡി​ന്റെ​ ​പി​ടി​യി​ലു​മാ​ണ്.​ ​ഇത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് ആണ് എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ലോകത്ത് കൊ​വി​ഡ് ​ബാ​ധി​ച്ച്‌ ​ഇ​തു​വ​രെ​ മരിച്ചത് 2,102,751​ ​പേ​രാ​ണ് ​. 70,596,936​ ​പേ​ര്‍​ ​ഇ​തു​വ​രെ​ ​രോ​ഗ​മു​ക്ത​രാ​യെ​ന്നു​ള്ള​ത് ​ആ​ശ്വാ​സം നൽകുന്നുണ്ട്.

എന്നാൽ ​കൊ​വി​ഡ് ​മു​ക്തി​ ​നേ​ടു​ന്ന​വ​രി​ല്‍​ ​എ​ട്ടി​ലൊ​രാ​ള്‍​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങു​ന്ന​താ​യി​ ​ബ്രി​ട്ട​നി​ലെ​ ​’​ലീ​സെ​സ്‌​റ്റ​ര്‍​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യും​ ​ഓ​ഫീ​സ് ​ഫോ​ര്‍​ ​നാ​ഷ​ണ​ല്‍​ ​സ്‌​റ്റാ​റ്റി​ക്‌​സും​ ​ചേ​ര്‍​ന്ന് ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ല്‍​ ​വ്യക്തമാക്കുന്നു. ഇതിന് പുറമെ രോഗമുക്തി ​ ​നേ​ടു​ന്ന​ 29​ ​ശ​ത​മാ​നം​ ​പേ​രി​ല്‍​ ​പ​ല​വി​ധ​ത്തി​ലു​ള്ള​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​കാ​ണ​പ്പെ​ടു​ക​യും​ 30​ ​ശ​ത​മാ​ന​ത്തോ​ളം​ ​പേ​ര്‍​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​

ചി​കി​ത്സ​ക​ള്‍​ ​തു​ട​രു​ന്ന​തി​നി​ടെ​ ​ഇ​വ​രി​ല്‍​ 12​ ​ശ​ത​മാ​നം​ ​പേ​ര്‍​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും​ ​പ​ഠ​ന​ങ്ങളിലുണ്ട്. കൊ​വി​ഡ് ​മു​ക്തി​യ്ക്ക് ​ശേ​ഷം​ ​മി​ക്ക​വ​ര്‍​‌​ക്കും​ ​പ​ല​വി​ധ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.​ ​ഇ​തോ​ടെ​ ​വീ​ണ്ടും​ ​ചി​കി​ത്സ​ ​തേ​ടേ​ണ്ട​ ​അ​വ​സ്ഥ​യാണ്.

പലരും ​കോവി​ഡാ​ന​ന്ത​ര​ ​പ്ര​ശ്ന​ങ്ങ​ളാ​ല്‍​ ​മ​ര​ണ​പ്പെ​ടു​ന്നു.​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ് ​ഈ​ ​ക​ണ​ക്കു​ക​ളെ​ന്നും​ ​പ​ഠ​ന​ത്തി​ല്‍​ ​പ​റ​യു​ന്നു.
രോഗമുക്തി ​ഭൂ​രി​ഭാ​ഗം​ ​പേ​രി​ലും​ ​ഹൃ​ദ്രോഗം,​ ​പ്ര​മേ​ഹം,​ ​ക​ര​ള്‍​ – വൃ​ക്ക​ ​രോ​ഗ​ങ്ങ​ളും ​എ​ന്നി​വ​യും ബാധിക്കുന്നുണ്ട്.