വിവാഹത്തിനു മുൻപുള്ള യാത്ര ദുരന്ത യാത്രയായി..! തിരുവല്ല പെരുന്തുരുത്തിൽ മരിച്ചത് പ്രതിശ്രുത വരനും വധുവും
തേർഡ് ഐ ബ്യൂറോ
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിച്ചത് യുവതിയുടെയും യുവാവിന്റെയും സ്വപ്‌നങ്ങളാണ്. എം.സി റോഡിൽ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയിൽ പെരുന്തുരുത്തിയിൽ കെഎസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും.
വിവാഹം ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ച് ഉറപ്പിച്ചിരിക്കവെയാണ് ദുരന്തമുണ്ടായത്. ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോ സാമുവേൽ -കുഞ്ഞമ്മ ദമ്പതികളുടെ മകനും മുളക്കുഴ സെൻറ് ഗ്രീഗോറിയോസ് സ്‌കൂൾ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ സണ്ണി – ലിലാമ്മ ദമ്പതികളുടെ മകൾ ആൻസി (26) യും ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൻസിയുടെ അമ്മയും സഹോദരൻ അഖിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിലുകണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കാതിരൂന്നത്.
കംപ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ബിന്ദു ഏക സഹോദരിയാണ്. ജയിംസിനെക്കുറിച്ച് നാട്ടിലും ജോലി ചെയ്യുന്ന സ്‌കൂളിലും നല്ല മതിപ്പാണ്.