കോട്ടയം രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്; താപനില 35.5 ഡിഗ്രി സെൽഷ്യസ്

കോട്ടയം രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്; താപനില 35.5 ഡിഗ്രി സെൽഷ്യസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടു പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം.

രാജ്യം അതിശൈത്യം നേരിടുന്ന സാഹചര്യത്തിലാണ് കോട്ടയം ചൂട് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35.5 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയത്തെ താപനില.
ജനുവരിയിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് അധികമാണിത്.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അന്തരീക്ഷ ഈർപ്പം (humidity) 91 കോട്ടയത്ത് രേഖപ്പെടുത്തി.

അതേസമയം മൂന്നാർ ടൗണിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരുന്നു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ താപനില ചുവടെ (ഡിഗ്രി സെൽഷ്യസിൽ):

കണ്ണൂർ: 33.2
കോഴിക്കോട് : 34.4
കരിപ്പൂർ: 33.0
പാലക്കാട്: 30.9
നെടുമ്പാശേരി: 33.0
കൊച്ചി : 31.0
കോട്ടയം : 35.5
ആലപ്പുഴ : 33.2
പുനലൂർ : 33.5
തിരുവനന്തപുരം : 32.8