കോട്ടയം രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്; താപനില 35.5 ഡിഗ്രി സെൽഷ്യസ്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടു പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം. രാജ്യം അതിശൈത്യം നേരിടുന്ന സാഹചര്യത്തിലാണ് കോട്ടയം ചൂട് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് പ്രത്യേകത. 35.5 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയത്തെ താപനില. ജനുവരിയിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് അധികമാണിത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അന്തരീക്ഷ ഈർപ്പം (humidity) 91 കോട്ടയത്ത് രേഖപ്പെടുത്തി. അതേസമയം മൂന്നാർ ടൗണിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരുന്നു. കേരളത്തിലെ […]

കോട്ടയത്ത് ഇന്ന് രാവിലെ വരെ 10.74 സെമീ മഴ രേഖപ്പെടുത്തി; മധ്യ, തെക്കൻ ജില്ലകളിലുടനീളം ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴ

സ്വന്തം ലേഖകൻ കോട്ടയം: അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മികച്ച മഴ. മധ്യ, തെക്കൻ ജില്ലകളിലാണ് അതിശക്തമഴ പെയ്തത്. കോട്ടയം ജില്ലയിൽ അതിശക്തമായ മഴയായിരുന്നു. *കോട്ടയത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 10.74 സെമീ മഴ ലഭിച്ചു.* *ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ ലഭിച്ച മഴ* കോഴാ : 9.5 സെമീ വൈക്കം: 8.98 കുമരകം: 8.8 പൂഞ്ഞാർ: 8.7 കാഞ്ഞിരപ്പളളി: 5.14 *സംസ്ഥാനത്ത് മികച്ച മഴ ലഭിച്ച കേന്ദ്രങ്ങൾ* മാവേലിക്കര: 14.90 കോന്നി: 14.42 കായംകുളം: 13.80 നെയ്യാറ്റിൻകര: […]