play-sharp-fill
ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി മറയൂരിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്.

വിക്രത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) പരിക്കുകളോടെ ഉദുമല്‍പ്പെട്ട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറയൂരിൽ വച്ച് എതിരെ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരുടെ നേത്യത്വത്തില്‍ ഇരുവരെയും ഉദുമല്‍പ്പെട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെയാണ് വിക്രം മരിച്ചത്.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും ഇടുക്കിയിലെത്തിയത്. മൂന്നാർ സന്ദർശനത്തിന് ശേഷം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അമിതവേഗതയാണ് അപകടത്തില്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.