സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

Spread the love

 

സ്വന്തം ലേഖകൻ

ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി. ഈ മകൾക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിൽ ആയിരിക്കുകയാണ് ആറ് മക്കൾക്ക് ജന്മം നൽകിയ മേരി എന്ന അമ്മ.

ഇടുക്കി ഇരട്ടയാൾ സ്വദേശിയാണ് മേരി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കൾക്ക് തുല്യമായി വീതിച്ചു കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരിൽ വെച്ചു. മരണ ശേഷം അതും മക്കൾക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം. ഇതിനിടെ, പെൺമക്കളിൽ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപേപ്പറിൽ മേരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി.

പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്തതോടെ മേരിയെ വീട്ടിൽ നിന്നും ഇറക്കി വിടുകയയായിരുന്നു.

മറ്റു മക്കൾ സമീപത്ത് ഉണ്ടെങ്കിലും മൂത്ത മകൾക്ക് സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ അവരും കയ്യൊഴിഞ്ഞു. നീതിക്കായി കളക്ടർക്കും പോലീസിനും പരാതി നൽകിയിരിക്കുകയാണ് മേരി.

Tags :