ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ല : വിജയ്
സ്വന്തം ലേഖകൻ ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് വിജയ് ചൂണ്ടിക്കാണിച്ച് ആദായ നികുതി അധികൃതർക്ക് കത്ത് നൽകി. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് വിജയ് കത്തു നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും കത്തിൽ വിജയ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് ആദായ നികുതി വകുപ്പ് അധികൃതർ നോട്ടീസ് നൽകിയത്. […]