play-sharp-fill
മരിച്ച കാർഡ് ഉടമകളുടെ പേരിൽ റേഷൻ തട്ടിപ്പ് ; രണ്ട് കാർഡുകളിലൂടെ തട്ടിയെടുത്തത് 2000 കിലോ അരി

മരിച്ച കാർഡ് ഉടമകളുടെ പേരിൽ റേഷൻ തട്ടിപ്പ് ; രണ്ട് കാർഡുകളിലൂടെ തട്ടിയെടുത്തത് 2000 കിലോ അരി

സ്വന്തം ലേഖകൻ

തൃശ്ശൂർ: മരിച്ച റേഷൻ കാർഡ് ഉടമകളുടെ പേരിൽ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ച് കരിഞ്ചന്തയിലേക്കു മറിച്ചു വിറ്റ റേഷൻ കടയുടമകൾക്കെതിരെ കർശന നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്.ചാലക്കുടി, പിറവം എന്നിവിടങ്ങളിൽ ഓരോ കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.


ഒരാൾ മാത്രം താമസിക്കുന്ന വീടുകളിലെ കാർഡ് ഉടമ മരിക്കുമ്പോഴാണ് ഇപോസ് മെഷീനെ പറ്റിച്ച് മാന്വൽ ട്രാൻസാക്ഷൻ എന്ന രീതിയിൽ തട്ടിപ്പ് നടത്തിയത്.
ചാലക്കുടിയിൽ മാത്രം 22 കടകൾക്കു നോട്ടിസ് നല്കി. നാലു വർഷം മുൻപു കാർഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസിൽ അറിയിക്കാതെ ധാന്യങ്ങൾ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരിൽപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ജില്ലയിലും ആയിരത്തോളം പേർ മരിച്ചവരുടെ പട്ടികയിൽപ്പെടുന്നു എന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാർഡുകൾ കടയുടമകൾ കൈവശപ്പെടുത്തിയ അവസ്ഥയാണ്. എവൈ, ബിപിഎൽ വിഭാഗം കാർഡുടമകളുടെ പേരിലാണ് വെട്ടിപ്പ് കൂടുതലും നടക്കുന്നത്.

എവൈ കാർഡുടമയ്ക്ക് ഓരോ മാസവും 35 കിലോ അരിയും 5 കിലോ ഗോതമ്പും അര ലിറ്റർ മണ്ണെണ്ണയും ഒരു കിലോ പഞ്ചസാരയും സൗജന്യമായി ലഭിക്കും. ബിപിഎൽ കാർഡുടമകൾക്ക് നിസ്സാര വിലയ്ക്കും റേഷൻ ലഭിക്കും.

പിറവത്തെ റേഷൻ കടയുടമ രണ്ടു രണ്ടു കാർഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരിയാണ്. കടയിൽ നിന്നും രണ്ട് എവൈ കാർഡുകൾ റേഷനിങ് ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെടുത്തു. ഇത്തരം സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി അന്വേഷണം പ്രഖ്യാപിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ആലോചന.