play-sharp-fill
വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് അന്ത്യമില്ല: ചങ്ങനാശ്ശേരി സ്വദേശിനി ട്രെയിനിലുള്ളിൽ കുഴഞ്ഞു വീണു

വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് അന്ത്യമില്ല: ചങ്ങനാശ്ശേരി സ്വദേശിനി ട്രെയിനിലുള്ളിൽ കുഴഞ്ഞു വീണു

 

കോട്ടയം: വേണാട് എക്സ്പ്രസ്സിൽ വീണ്ടും യുവതി ബോധരഹിതയായി.  തിക്കിലും തിരക്കിലും പെട്ട് ഇന്നും യാത്രക്കാരി കുഴഞ്ഞു വീണു. ചങ്ങനാശ്ശേരി സ്വദേശിനി ജോവിറ്റയാണ് കുഴഞ്ഞു വീണത്. തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസിലാണ് സംഭവം. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

 

കഴിഞ്ഞ തിങ്കളാഴ്ച വേണാടില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞു വീണിരുന്നു. വാതില്‍പ്പടികളിലും ശുചിമുറികളിലും ഉള്‍പ്പെടെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.

 

ഇതിന് പിന്നാലെ വേണാട് എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റാൻഡിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group