വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ നിറച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും
സ്വന്തം ലേഖിക വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം ഇപ്പോൾ നൈട്രജനാണ് കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം കുറയ്ക്കുന്നതിനായി ടയറുകളിൽ സാധാരണ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. നൈട്രജൻ നിറയ്ക്കുന്നത് ചിലവ് കൂടുതലാണെങ്കിലും ഗുണങ്ങൾ ഏറെയെന്നു പറയുന്നു,എന്നാൽ ദോഷങ്ങളുമുണ്ട്. അതിനാൽനൈട്രജന്റെ ഗുണങ്ങളും,ദോഷങ്ങളും ചുവടെ പറയുന്നു ഗുണങ്ങൾ സാധാരണ വായു നിറച്ച ടയറുകളെ അപേക്ഷിച്ച് നൈട്രജൻ നിറച്ച ടയറുകളിൽ ചൂട് കുറവായിരിക്കും. ഓടുമ്പോഴുണ്ടാകുന്ന ചൂടിനെ ആശ്രയിച്ചാകും […]