സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് പച്ചക്കറി വില കുതിയ്ക്കുന്നു ; സവാള 80ഉം  വെളുത്തുള്ളി 200ഉം കടന്നു

സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് പച്ചക്കറി വില കുതിയ്ക്കുന്നു ; സവാള 80ഉം വെളുത്തുള്ളി 200ഉം കടന്നു

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : സാധാരണക്കാരന്റെ വയറ്റത്തടിച്ച് പച്ചക്കറി വില കുതിയ്ക്കുന്നു. വെളുത്തുള്ളിയും സവാളയും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വൻ വിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതോടെ ഏറെ വലയുന്നത് 100 രൂപയ്ക്ക് പച്ചക്കറി വാങ്ങാൻ പോകുന്ന സാധാരണക്കാരായ ജനങ്ങളാണ്. വെളുത്തുള്ളി കിലോയ്ക്ക് 200 രൂപയാണ് വില. ചെറിയ ഉള്ളിയും സവാളയും തൊട്ടു പിന്നാലെയുണ്ട്. കിലോയ്ക്ക് 45 രൂപയായിരുന്ന സവാള രണ്ട് ദിവസം കൊണ്ട് 35 രൂപ വർധിച്ചു എത്തി നിൽക്കുന്നതിൽ 80 രൂപയിൽ.

വിലവർദ്ധനയുടെ കാര്യത്തിൽ ചെറിയ ഉള്ളിയും അത്ര മോശക്കാരനല്ല. ഒരാഴ്ചയിൽ 25 രൂപയോളം വില വർധനയാണ് ചെറിയ ഉള്ളിക്ക് ഉണ്ടായത്. നിലവിൽ എഴുപത് രൂപയാണ് ഒരു കിലോ ചെറിയ ഉള്ളിയുടെ വില. ഇതോടൊപ്പം തക്കാളിയുടെയും ഉരുള കിഴങ്ങിന്റെയും വില വർധിച്ചിട്ടുണ്ട്. ഉരുള കിഴങ്ങിന്റെ വില വിപണിയിൽ നാൽപത് കഴിഞ്ഞു. എന്നാൽ ഉത്സവ സീസൺ അല്ലാതിരുന്നിരുന്നിട്ടും പച്ചക്കറികളുടെ വില വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മോശം കാലാവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയവും മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടവും കൃഷിയുടെ നാശത്തിന് ആക്കംകൂട്ടി. കാലാവസ്ഥ വ്യതിയാനമാണ് വില ഇത്ര വർധിക്കാൻ കാരണമായെതെന്നു കച്ചവടക്കാർ പറയുന്നു. നേരത്തെ ഒക്ടോബർ ആദ്യ വാരത്തിലും പച്ചക്കറി വില ഗണ്യമായി രീതിയിൽ വർധിച്ചിരുന്നു. പച്ചക്കറി വില ഇത്രയധികം വർദ്ധിച്ചിട്ടും വില കുറയ്ക്കുന്നതിന് സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
പച്ചക്കറിയ്ക്ക് പുറമെ മാർക്കറ്റിൽ മത്സ്യത്തിന്റെ വില കുത്തനെ ഉയർന്നതും സാധാരണക്കാരെ ഏറെ വലയ്ക്കുന്നുണ്ട്.