ഒന്നോ രണ്ടോ വട്ടം വെള്ളം ഉപയോഗിച്ച് കഴുകിയിട്ട് കാര്യമില്ല..! പച്ചക്കറികളിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
സ്വന്തം ലേഖകൻ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം ഉപയോഗിച്ച് കഴുകിയാൽ ഇതിൽ അടങ്ങിയിരിക്കുന്ന വിഷാംശം പോകില്ല. പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകണം. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും. കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടർത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്തതിനു ശേഷം ഉപയോഗിക്കണം. പാവയ്ക്കയുടെ മുളളുകൾക്കിടയില്‍ രാസവസ്തുക്കള്‍ […]