സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് പച്ചക്കറി വില കുതിയ്ക്കുന്നു ; സവാള 80ഉം വെളുത്തുള്ളി 200ഉം കടന്നു
സ്വന്തം ലേഖകൻ കോട്ടയം : സാധാരണക്കാരന്റെ വയറ്റത്തടിച്ച് പച്ചക്കറി വില കുതിയ്ക്കുന്നു. വെളുത്തുള്ളിയും സവാളയും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വൻ വിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതോടെ ഏറെ വലയുന്നത് 100 രൂപയ്ക്ക് പച്ചക്കറി വാങ്ങാൻ പോകുന്ന സാധാരണക്കാരായ ജനങ്ങളാണ്. വെളുത്തുള്ളി കിലോയ്ക്ക് 200 രൂപയാണ് വില. ചെറിയ ഉള്ളിയും സവാളയും തൊട്ടു പിന്നാലെയുണ്ട്. കിലോയ്ക്ക് 45 രൂപയായിരുന്ന സവാള രണ്ട് ദിവസം കൊണ്ട് 35 രൂപ വർധിച്ചു എത്തി നിൽക്കുന്നതിൽ 80 രൂപയിൽ. വിലവർദ്ധനയുടെ കാര്യത്തിൽ ചെറിയ […]