നാലു മണിക്കൂർകൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ; വേഗ റെയിൽവേയുടെ ലഡാർ സർവേയ്ക്ക് ഇന്ന് തുടക്കം

നാലു മണിക്കൂർകൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ; വേഗ റെയിൽവേയുടെ ലഡാർ സർവേയ്ക്ക് ഇന്ന് തുടക്കം

Spread the love

 

സ്വന്തം ലേഖിക

കാസർകോട്: കേരളത്തിൽ നടപ്പിലാക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയായ സിൽവർ ലൈനിന്റെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ലിഡാർ സർവേ ഇന്നു കാസർകോട് ആരംഭിക്കും.

നാലുപേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന പാർടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂർണമായ വിവരശേഖരണം സാറ്റലൈറ്റ് വഴിയുള്ള സർവേ വഴി സാധിക്കില്ല. അതുകൊണ്ടാണ് മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈൻമെന്റ് തയ്യാറാക്കാൻ ലേസർ ഉപയോഗിച്ചു നടത്തുന്ന ലിഡാർ സർവേ ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം ജനുവരി 6വരെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമുള്ള അനുമതി തേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനമാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. കാലാവസ്ഥ അനൂകൂലമായാൽ ആറു ദിവസത്തിനകം സർവേ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേരള റെയിൽവേ ഡവലപ്‌മെന്റ് കോർപറേഷൻ വ്യക്തമാക്കിയത്.

ഈ പദ്ധതി പ്രാവർത്തികമായാൽ കാസർകോട് നിന്ന് വെറും നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താൻ സാധിക്കും. രണ്ടാഴ്ച മുമ്ബ് കേന്ദ്ര മന്ത്രാലയം ഈ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്.

200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റെയിൽലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. 56,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്ററിൽ പൂർത്തിയാക്കുന്ന തരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്.

11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ പത്തു സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ.