മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സിനിമാ പ്രേക്ഷകർ ; വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രം

മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സിനിമാ പ്രേക്ഷകർ ; വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രം

സ്വന്തം ലേഖകൻ

കൊച്ചി : സത്യൻ അന്തിക്കാടിനെ സ്വീകരിച്ച് പോലെ മലയാള സിനിമാ പ്രേക്ഷകർ മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത ചിത്രമായ വരനെ ആവശ്യമുണ്ട് ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരവും സുന്ദരവുമായ ഒരു ഫീൽ ഗുഡ് സിനിമ. മനസ് നിറഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങാമെന്ന് പ്രേക്ഷകന് ഉറപ്പ് നൽകുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥയാണ് ചിത്രം പറയുന്നത്.

സുരേഷ് ഗോപി, ശോഭന എന്നിവരുടെ കിടിലൻ തിരിച്ച് വരവ്. കല്യാണി പ്രിയദർശന്റെ അസാധ്യ അരങ്ങേറ്റ പ്രകടനം(മലയാളത്തിൽ). ലാലു അലക്‌സ്, ഉർവശി, കെ പി എസി ലളിത, ജോണി ആന്റണി തുടങ്ങി എക്കാലത്തേയും പ്രിയ താരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന സംവിധായകന്റെ മാജിക്. ഇതിനെല്ലാം പുറമേ ദുൽഖർ സൽമാൻ എന്ന യൂത്ത് ഐക്കൺ. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കാണാൻ ഇതൊക്കെ തന്നെ ധാരാളം. ഒരിക്കൽ പോലും ബോറടിപ്പിക്കാത്ത ഒരു സിനിമാ ആസ്വാദന ത്തിനുള്ള അനുഭവമാണ് വരനെ ആവശ്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭനയ്ക്കും കല്യാണിക്കുമാണ് ചിത്രത്തിൽ പ്രാധാന്യം കൂടുതൽ. ആദ്യ പകുതി ചിരിയും കഥയുമായി മുന്നോട്ട് പോകുമ്‌ബോൾ തന്നെ കഥയുടെ പോക്ക് പ്രേക്ഷകന് പിടികിട്ടും. ആദ്യ പകുതിയിൽ ദുൽഖറിനു പറയത്തക്ക റോൾ ഒന്നുമില്ല. നിർമാതാവ് അദ്ദേഹമായത് കൊണ്ടാണോ എന്തോ ചിത്രത്തിലെ കേന്ദ്രകഥാപാത്രം എന്തായാലും ദുൽഖർ അല്ല.എന്നാൽ, സുരേഷ് ഗോപി നിറഞ്ഞു നിൽക്കുന്നുമുണ്ട്.

രണ്ടാം പകുതിയിലാണ് ചിത്രം അതിന്റെ കഥയിലേക്ക് കടക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള ഒരു പക്കാ ഫാമിലി ചിത്രം. ചിലയിടങ്ങളിൽ ലാഗിങ് ഉണ്ടെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാതിരിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. സംവിധായകൻ അനൂപ് സത്യൻ അന്തിക്കാടിന്റെ സിനിമയിലേക്കുള്ള തുടക്കം ഗംഭീരമായിട്ടുണ്ട്. ഗ്രാമങ്ങളുടെ നന്മയാണ് സത്യൻ ചിത്രത്തിന്റെ പ്രധാന ഘടകം. അനൂപിലേക്ക് വരുമ്പോൾ അത് നഗരനന്മയായി മാറുന്നുവെന്ന് മാത്രം