play-sharp-fill
ഫർണിച്ചറുകളുണ്ടെങ്കിൽ സൂക്ഷിക്കുക….!  ക്രേസി ഗോപാലൻ വീണ്ടും മോഷണ രംഗത്ത്

ഫർണിച്ചറുകളുണ്ടെങ്കിൽ സൂക്ഷിക്കുക….! ക്രേസി ഗോപാലൻ വീണ്ടും മോഷണ രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കല്ലമ്പലത്തും ക്രേസി ഗോപാലൻ.ക്രേസി ഗോപാലൻ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച കട്ടള ഗോപാലൻ എന്ന കഥാപാത്രത്തിന് അനുരൂപമായ മറ്റൊരു ഗോപാലൻ കല്ലമ്പത്തുമുണ്ട്.മോഷണം എന്ന് പറഞ്ഞാൽ ഇതാണ് മോഷണം അതും ഉടമസ്ഥൻ പോലുമറിയാതെ.


എന്നാൽ ഇത്തവണ ചെറുതായി ഒന്ന് പാളിപ്പോയി. കള്ളൻ ആരാന്ന് അറിഞ്ഞില്ലെങ്കിലും മോഷണം പോയ വിവരം ഉടമ അറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൾതാമസമില്ലാത്ത വീടിനുള്ളിൽ കേറി കള്ളൻ വീടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫർണിച്ചറും മുകളിൽ പാകിയിരുന്ന ഓടും മോഷ്ടിച്ച് പഴയ ഫർണിച്ചർ വിൽക്കുന്ന കടയിൽ കൊണ്ടുപോയി വിറ്റു.

വഴിത്തർക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുള്ളതിനാൽ ഒന്നര വർഷമായി നാവായിക്കുളത്ത് വാടക വീട്ടിലാണ് താമസം.

ഒരാഴ്ചയ്ക്കു മുൻപ് നാവായിക്കുളത്തെ പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫർണിച്ചർ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയിൽ കണ്ടതെന്ന് ബോധ്യമായി.

എട്ടു വാതിലുകൾ,10 ജനാല,രണ്ടു കട്ടിൽ,അലമാര, മച്ചിലെ തടികൾ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.

മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കുണ്ടായിരിക്കുന്നത്.രാകേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.