കേരളത്തിൽ നിരവധി നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് , പിണറായി വിജയൻ യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നു : ദേശീയ വനിത കമ്മീഷൻ

കേരളത്തിൽ നിരവധി നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് , പിണറായി വിജയൻ യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നു : ദേശീയ വനിത കമ്മീഷൻ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : കേരളത്തിൽ നിർബന്ധിത മത പരിവർത്തനം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ യാഥാർത്ഥ്യം മറച്ചുവെയ്ക്കുകയാണെന്നും ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ രേഖ ശർമ്മ കുറ്റപ്പെടുത്തി.

സ്വന്തം തലയിൽ മണ്ണിൽ കുഴിച്ചുമൂടുന്ന ഒട്ടകപ്പക്ഷിയെപ്പോലെയാണ് പിണറായി വിജയൻ. താൻ മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്ത് ഇത്രയും അധികം നിർബന്ധിത മത പരിവർത്തനം നടന്നിട്ടും അതൊന്നും അറിയാത്തപോലെയാണ് മുഖ്യമന്ത്രിയുടെ നടപടികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിൻറേത് അടിയന്തിര നടപടി സ്വീകരിക്കേണ്ട വിഷയമാണ്. കുറച്ചു ദിവസം കേരളത്തിൽ താമസിച്ചിരുന്നു. ഈ കാലയളവിലാണ് സംസ്ഥാനത്തെ നിർബന്ധിത മത പരിവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. എത്ര കേസുകൾ റിപ്പോർട്ട് ചെയ്താലും എല്ലാം ശരിയാകുമെന്നാണ് പിണറായി സംസ്ഥാനത്തെ സംഭവങ്ങളെ നേരിടുന്നതെന്നും അവർ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഇത്തരം സംഭവങ്ങളെ ഗൗരവത്തിൽ എടുത്ത് വിഷയത്തിൽ അന്വേഷണം നടത്തണം. കൂടാതെ ഇത്തരത്തിൽ മത പരിവർത്തനം നടത്തുന്നതിനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്നു കൂടി അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്.

സംസ്ഥാനത്ത് വ്യക്തികൾ കേന്ദ്രീകരിച്ചല്ല മത പരിവർത്തനങ്ങൾ നടക്കുന്നത്. മറിച്ച് ചില സ്ഥാപനങ്ങളും മതപരിവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തേണ്ടതാണ്.

അതേസമയം മത പരിവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കാളിത്തമുണ്ടോയെന്ന ചോദ്യത്തിന് മലപ്പുറത്തെ സത്യസരണിയുടെ ഉൾപ്പടെ ഈ പേരുകൾ കേട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടതാണെന്നും രേഖ അറിയിച്ചു.

അതിനിടെ ഐഎസിൽ ചേരുന്നതിനായി മത പരിവർത്തനം ചെയ്യപ്പെട്ട നിമിഷയുടെ (ഫാത്തിമ) അമ്മ ബിന്ദു സമ്പത്ത് ദേശീയ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തി നിവേദനം നൽകി. ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തി വിവാഹം ചെയ്തശേഷം ഭർത്താവുമൊത്ത് ഐഎസിൽ ചേരുന്നതിനായി നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് കടന്ന ഇവർക്ക് എന്ത് സംഭവിച്ചു എന്നാണ് അറിയാൻ സാധിച്ചിട്ടില്ല.ഇപ്പോൾ ഒരുവർഷവും അഞ്ച് മാസത്തോളവുമായി നിമിഷയെ കാണാതായിട്ട്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിരവധി തവണ പരാതി നൽകിയിട്ടും കണ്ടെത്താനായില്ലെന്ന് നിമിഷയുടെ അമ്മ അറിയിച്ചു.