സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പട്ടിണിയും ; ഇന്ത്യയിൽ പട്ടിണി പെരുകുന്നതിന്റെ റിപ്പോർട്ടുകളുമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ

സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പട്ടിണിയും ; ഇന്ത്യയിൽ പട്ടിണി പെരുകുന്നതിന്റെ റിപ്പോർട്ടുകളുമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നൽകി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) റിപ്പോർട്ട്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോൾ ഉപഭോക്തൃ ചെലവ്.

ഒരാൾ പ്രതിമാസം ചെലവഴിക്കുന്ന തുകയിൽ നാല് ശതമാനത്തിനടുത്ത് ഇടിവാണ്. ജൂലൈ 2017 നും 2018 ജൂണിനും ഇടയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ ഉപഭോഗ ചെലവ് സർവേയുടെ അടിസ്ഥാനത്തിലുളള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

201718ൽ ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8 ശതമാനം ഇടിയുകയും നഗരങ്ങളിൽ ആറ് വർഷത്തിനിടെ ഇത് രണ്ട് ശതമാനവും വർധിച്ചതായി റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഉപഭോഗച്ചെലവിലെ ഇടിവ്, ഗ്രാമീണ വിപണിയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ വ്യാപനവും സമ്പദ്‌വ്യവസ്ഥയിലെ കുറഞ്ഞ ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലെ ഉപഭോഗം കുറയുന്നത് പട്ടിണി വർധിക്കുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻ.എസ.്ഒ നടത്തിയ സർവേയ്ക്ക് ശേഷമുള്ള റിപ്പോർട്ട് 2019 ജൂണിൽ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും പ്രതികൂലമായ കണ്ടെത്തലുകൾ കാരണം ഇത് തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കി. സർവേ നടത്തിയ കാലയളവ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്ന സമയത്തായിരുന്നു.

Tags :