തിരുവഞ്ചൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു: അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചിൽ ആരംഭിച്ചു

തിരുവഞ്ചൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു: അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചിൽ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. പൂവത്തുമൂട് തൂക്കുപാലത്തിനടിയിൽ കുളിക്കനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച.ആർ.ഡിയിലെ വിദ്യാർത്ഥികളായ മൂന്നു പേരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പുതുപ്പള്ളി സ്വദേശികളായ അലൻ,ഷിബിൻ,അശ്വിൻ എന്നിവരെയാണ് കാണാതായത്.

ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിൽ മൂന്നു പേരെയാണ് കാണാതായതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിൽ വീണവരുടെ സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

മീനച്ചിലാറ്റിൽ പൂവത്തുംമൂട് കിണറ്റുംമൂട് തൂക്കുപാലത്തിനു സമീപമാണ് അപകടമുണ്ടായത്.
ആറിന്റെ തീീരത്ത് ബൈക്ക് വച്ച ശേഷം വിദ്യാർത്ഥികൾ ആറ്റിലേയ്ക്കു നീന്താൻ ഇറങ്ങുകയായിരുന്നു.

വെള്ളത്തിൽ നീന്തുന്നതിനിടെ കാൽകുഴഞ്ഞു പോയ വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു.

വെള്ളത്തിൽ മുങ്ങിയ വിദ്യാർത്ഥികൾ പുതുപ്പള്ളി സ്വദേശികളാണ് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
മണർകാട് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. സംഭവം അറഞ്ഞ് നൂറുകണക്കിന് ആളുകൾ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.