വാളയാറിൽ വൻ കുഴൽപ്പണവേട്ട: 45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; കുഴൽപ്പണം കടത്തിയത് ചരക്ക് ഓട്ടോറിക്ഷയിൽ

വാളയാറിൽ വൻ കുഴൽപ്പണവേട്ട: 45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; കുഴൽപ്പണം കടത്തിയത് ചരക്ക് ഓട്ടോറിക്ഷയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

പാലക്കാട്: കൊവിഡിന്റെ മറവിൽ സജീവമായ കുഴൽപ്പണ മാഫിയയ്ക്കു മൂക്കുകയറുമായി കേരള പൊലീസ്. പാലക്കാട് വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുമായി രണ്ടു പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മാഫിയ സംഘത്തെ പൊലീസ് പിടികൂടിയിരിക്കുന്നത്.

ചരക്ക് ഓട്ടോയിൽ കടത്തിയ 45 ലക്ഷം രൂപയുമായി രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂർ ഈച്ചനാറി ഗംഗാനഗർ മാച്ചകൗണ്ട പാളയം സമ്പത്ത് കുമാർ (46), ചീര രത്തോട്ടംചെമ്മട്ടി കോളനി ബാലമുരുക ഗുരുസാമി (40) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂരിൽ നിന്ന് ത്യശൂരിലേക്കാണ് പണം കൊണ്ടുപോയത്. ഇവർ പണം കൊണ്ടു പോവുന്ന ഏജന്റമാർ മാത്രമാണ്. ഇവർ ആർക്കാണ് പണം കൈമാറിയത് എന്നു കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിവൈഎസ്പി മനോജ് കുമാർ, വാളയാർ സിഐ പി എം ലിബി, പൊലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ ജയകുമാർ, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്.

500 ന്റെ 62 കെട്ടും 2000 ന്റെ 7 കെട്ടുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ കോടി രൂപ ടോളിൽ നിന്നും പിടിച്ചിരിന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.