
കോട്ടയം എസ്‌എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിയെ മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി സന്ദർശിച്ചു
കോട്ടയം: എസ്‌എച്ച് മൗണ്ടിൽ മേഷണ കേസ് പ്രതി കുത്തിപരുക്കേൽപ്പിച്ച ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിയെ മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി സന്ദർശിച്ചു.
സ്വന്തം ജീവൻ പോലും നോക്കാതെ പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിലെത്തി സന്ദർശിച്ച മന്ത്രി വിഎൻ വാസവൻ സുനു ഗോപിക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.
മന്ത്രി വി എൻ വാസവന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മോഷണ കേസ് പ്രതിയെ പിടികൂടുന്നതിനിടെ, പ്രതി കുത്തി പരിക്കേൽപ്പിച്ച ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിപിഒ സുനു ഗോപിയെ വീട്ടിൽ എത്തി സന്ദർശിച്ചു.
തലയിലും, കഴുത്തിലും, കൈയ്യിലും, മുഖത്തും കുത്തേറ്റ സുനു കോട്ടയം മെഡിക്കൽ കോളേജിലും തെള്ളകത്തെ സ്വകാര്യ ആശു പത്രിയിലും ചികിത്സയിലായിരുന്നു.
ഈ കഴിഞ്ഞ മാർച്ച് 5 ന് ചുങ്കത്ത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി അരുൺ ബാബുവിനെ പിടികൂടുന്നതിനിടയിലാണ് സുനുവിന് കുത്തേൽക്കുന്നത്. എന്നാൽ, പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ സുനു ഉൾപ്പെടെയുള്ള ഗാന്ധിനഗർ പോലിസ് സംഘം അതിസാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സ്വന്തം ജീവൻ പോലും നോക്കാതെ പ്രതിയെ പിടികൂടിയ സുനു ഗോപിക്ക് അനുമോദനങ്ങൾ “.