കേരളത്തിന് ആദ്യ വനിതാ ഡിജിപിയെ ലഭിക്കുമോ: തച്ചങ്കരി തെറിച്ചു; പട്ടികയിലുള്ള സുധേഷ് കുമാറിനെതിരെയും ആരോപണം; ക്ലീൻ ഇമേജുള്ള സന്ധ്യയെ സർക്കാർ നിയമിക്കുമോ

കേരളത്തിന് ആദ്യ വനിതാ ഡിജിപിയെ ലഭിക്കുമോ: തച്ചങ്കരി തെറിച്ചു; പട്ടികയിലുള്ള സുധേഷ് കുമാറിനെതിരെയും ആരോപണം; ക്ലീൻ ഇമേജുള്ള സന്ധ്യയെ സർക്കാർ നിയമിക്കുമോ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിനു കേന്ദ്ര സർക്കാർ നൽകിയ പട്ടികയിലെ മൂന്നു പേരുകളിൽ മുൻതൂക്കം ബി.സന്ധ്യയ്ക്ക്. സംസ്ഥാന സർക്കാരിന് ഏറെ പ്രിയങ്കരനായ ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്നും പുറത്തായതാണ് ഇപ്പോൾ സന്ധ്യയിലേയ്ക്കു വഴി തുറക്കുന്നത്.

സുധേഷ്‌കുമാറിന്റെ മകൾക്കെതിരായി ഉയർന്ന ആരോപണങ്ങൾ ഇദ്ദേഹത്തിന് തിരിച്ചടിയാകുമെന്നു കരുതുന്നുണ്ട്. അനിൽകാന്തിനെതിരെ അധികം ആരോപണങ്ങൾ ഒന്നുമില്ലെങ്കിലും, അദ്ദേഹത്തിനോട് സർക്കാരിന് അത്ര താല്പര്യമില്ല. ഇ സാഹചര്യത്തിൽ സർക്കാർ ബി സന്ധ്യയെ ഡിജിപിയായി നിയമിച്ചാൽ പോലും അത്ഭുതപ്പെടേണ്ട സാഹചര്യമില്ലെന്നതാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാർ 12 പേരുടെ പട്ടികയാണ് തയ്യാറാക്കി നൽകിയത്. ഇതിൽ ടോമിൻ തച്ചങ്കരിയുടെ പേരിനാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരും സമിതി ഈ പേരുകളിൽ നിന്നും തച്ചങ്കരിയുടെ പേര് തിരഞ്ഞെടുത്തില്ല.

പകരം സമിതി നൽകിയത് സുധേഷ്‌കുമാറിന്റെയും, ബി.സന്ധ്യയുടെയും, അനിൽകാന്തിന്റെയും പേരുകളാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇവരിൽ ഒരാളെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്തേ മതിയാവൂ.