മീനച്ചിലാറിൽ നടക്കുന്നത് കോടികളുടെ അഴിമതി : ബിജെ.പി

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപ്പൊക്കത്തിന്റെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മീനച്ചിലാറിൽ നടത്തുന്നത് അനധികൃത മണൽവാരലും, മരം മുറിക്കലും ആണെന്ന് ബി.ജെ.പി. മീനച്ചിലാറിൽ അടുത്ത കാലത്തുണ്ടായ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിച്ചുകൊണ്ട് പ്രതിവിധി കണ്ടെത്തുന്നതിനു പകരം വെള്ളപ്പൊക്കത്തെ മറയാക്കി മണൽ ,മരം മാഫിയകൾക്ക് വേണ്ടി നടത്തുന്ന നടപടികൾക്കു പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ബി.ജെ.പി ആരോപിച്ചു.

ഇതിനകം ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയിരിക്കുകയാണ്. ശാസ്ത്രീയമായ പഠനം നടത്താൻ വേണ്ട ഏജൻസികളും ഇത്തരം വിഷയങ്ങളിൽ അറിവുള്ള രും ഒക്കെ ഉണ്ടെന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് വലിയ അഴിമതിക്ക് മീനച്ചിലാറിനെ വേദിയാക്കാനാണ് സി പി എം ഉം ഭരണകൂടവും ശ്രമിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും ബി.ജെ.പി അറിയിച്ചു.

ഈ അഴിമാതിക്കു കൂട്ടു നിൽക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥർ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര ങ്ങൾക്ക് ബി.ജെ പി നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.ബി.ജെപി സംഘം മീനച്ചിലാറിന്റെ പ്രദേശങ്ങൾ സന്ദർശിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീള ദേവി, സംസ്ഥാന വക്താവ് അഡ്വ.എം.കെ നാരായണൻ നമ്പൂതിരി , ജില്ല പ്രസിഡന്റ് അഡ്വ. നോബിൾമാത്യു , ജില്ല ജനറൽ സെക്രട്ടറി ലിജിൻലാൽ , സംസ്ഥാന കമ്മറ്റി അംഗം എൻ.ഹരി , കെ.ജി ജയചന്ദ്രൻ , ഡോ.ശ്രീജിത് കൃഷ്ണൻ , കൗൺസിലർമാരായ സിന്ധു കറുത്തേടത്ത്, രശ്മി ശ്യാം, ഉഷ സുരേഷ്, വിഷ്ണു മോഹൻ, രാധിക എന്നിവരും പ്രാദേശിക ബി.ജെ.പി നേതാക്കന്മാരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group