play-sharp-fill
കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ

കണ്ണൂർ: കാമുകനൊപ്പം പോവാൻ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയത്. ശരണ്യയെ തെളിവെടുപ്പിനായി ആദ്യം വീട്ടിലെത്തിച്ചപ്പോൾ അച്ചനും അമ്മയും അടക്കമുള്ളവർ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു.


ബുധനാഴ്ച ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ ബുധനാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെയാണ് അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന കാണാതാവുന്നത്. ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകൻ വിയാനെ രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കരിങ്കൽഭിത്തിക്കിടയിൽ തലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം കഴിയാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് മൊഴി നൽകിയത്. ശരണ്യയുടെയും കാമുകെന്റയും വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെന്റ സന്ദേശം. ശാസ്ത്രീയ അന്വേഷണവും കേസിൽ വഴിത്തിരിവായി.