തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവം ഏപ്രിൽ 14 മുതല്‍ 23 വരെ

തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവം ഏപ്രിൽ 14 മുതല്‍ 23 വരെ

Spread the love

സ്വന്തം ലേഖകൻ

തിരുവാര്‍പ്പ്: തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം 14 മുതല്‍ 23 വരെ നടക്കും.

14 ന് രാവിലെ 8 ന് മേടരവിസംക്രമപൂജ, 9 നും 10.50 നും മദ്ധ്യേ തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തിമാരായ മുളവേലിപ്പുറത്തുമന ഹരി നമ്പൂതിരി, വേണു ജി.നമ്പൂതിരി കല്ലമ്പള്ളി ഇല്ലം കാടമുറി കൊടിയേറ്റ്. 4.30 ന് ഗജരാജന് സ്വീകരണം, 5.30 ന് ആനയോട്ടം, 8 ന് ഭക്തിഗാനമേള, 9 ന് വിളക്ക്, 10.30 ന് ഓട്ടന്‍തുള്ളല്‍, പൊതുസമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപദേശകസമിതി പ്രസിഡന്റ് എ.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാവാ സുരേഷ് മുഖ്യാതിഥിയാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അജയന്‍ കെ.മേനോന്‍, റാണി പുഷ്പാകരന്‍, പി.എന്‍ ഹരി എന്നിവര്‍ പങ്കെടുക്കും. സെക്രട്ടറി സജീഷ് പറത്താനം സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ രഞ്ജീവ് നന്ദിയും പറയും.

15 ന് രാവിലെ 9 ന് വിഷുവിളക്ക്, 8 ന് സംഗീതസദസ്, 8 ന് നൃത്തനൃത്യങ്ങള്‍, 10 ന് പാട്ട് വരമ്പ്‌. 16 ന് രാവിലെ 9 ന് വിളക്ക്, വൈകിട്ട് 6.30 മുതല്‍ മേജര്‍സെറ്റ് കഥകളി. 17 ന് വൈകിട്ട് 5 ന് വില്‍പ്പാട്ട്, 7.30 ന് മേജര്‍സെറ്റ് കഥകളി. 18 ന് 9.30 ന് വലിയവിളക്ക്, 7 ന് ക്ലാസിക്കല്‍ ഡാന്‍സ് ആന്‍ഡ് കാരിക്കേച്ചര്‍ ഷോ, 10 ന് നൃത്തസന്ധ്യ.

19 ന് രാവിലെ 9 ന് മാതൃക്കയില്‍ ദര്‍ശനം, 12 ന് പുറപ്പാട് സദ്യ, 6 ന് സോപാനസംഗീതം, 7ന് അന്നദാനം, 9 മുതല്‍ അഞ്ചാം പുറപ്പാട്, 10 ന് ബാലെ, 10.30 ന് ഓട്ടന്‍തുള്ളല്‍, 12 ന് ആകാശവിസ്മയം. 20 ന് രാവിലെ 9 ന് വടക്കോട്ടുപുറപ്പാട്, 10 ന് നാടകം.

21 ന് രാവിലെ 9 ന് കിഴക്കോട്ട് പുറപ്പാട്, 7 ന് നൃത്തനൃത്യങ്ങള്‍, 10 ന് ഗാനമേള. 22 ന് 9 ന് മാതൃക്കയില്‍ ദര്‍ശനം, വൈകിട്ട് 4 ന് വേലയ്‌ക്കെഴുന്നള്ളിപ്പ്, 9 മുതല്‍ തെക്കോട്ടുപുറപ്പാട്, 1 ന് ആനയോട്ടം, 7.30 ന് സംഗീതസദസ്, 8.30 ന് നൃത്തനൃത്യങ്ങള്‍, 10 ന് നേര്‍മൊഴികള്‍. 23 ന് വൈകിട്ട് 4 ന് ആറാട്ട്ബലി, 5 ന് ആനയിരുത്തിപ്പൂജ, 5 ന് പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.

തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ.മേനോന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ മുഖ്യാതിഥിയാകും. അഡ്വ.കെ അനില്‍കുമാര്‍, ഇ.എ സുലൈമാന്‍ മൗലവി, ഫാ.ജോസഫ് മുളവന, അഡ്വ.സിന്ധു ഗോപാലകൃഷ്ണന്‍, എ.എം ബൈജു, ടി.കെ ചന്ദ്രബാബു, ശിവന്‍പിള്ള,എ.കെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 10 ന് ആറാട്ട്, 8.30 ന് ഭക്തിഗാനമേള ആന്‍ഡ് മെലഡി സോംഗ്‌സ്, 9.30 ന് മെഗാഷോ, കൊടിയിറക്ക്.