മഴയത്ത് ചെളി, വെയിലില്‍ പൊടി; ഇത് വല്ലാത്ത ദുരിതം;  കനത്ത മഴയില്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക് പരന്നൊഴുകി അപകട ഭീഷണിയുയര്‍ത്തുന്നു

മഴയത്ത് ചെളി, വെയിലില്‍ പൊടി; ഇത് വല്ലാത്ത ദുരിതം; കനത്ത മഴയില്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക് പരന്നൊഴുകി അപകട ഭീഷണിയുയര്‍ത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക് പരന്നൊഴുകിയത് അപകട ഭീഷണിയുയര്‍ത്തുന്നു.

കഴിഞ്ഞ ദിവസം ചെളിയില്‍ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. നവീകരണത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചതിന്റെ ഭാഗമായുണ്ടായ പൊടിയും ചെളിയും കനത്ത മഴയില്‍ ഒഴുകി എത്തിയതാണ് യാത്രക്കാര്‍ക്ക് വിനയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെയിലായാല്‍ പൊടിയാണ് മറ്റൊരു ദുരിതം. ചെളിയില്‍ തെന്നി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്.

സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറി ഇറങ്ങിപ്പോകുമ്പോള്‍ റോഡില്‍ വീണ്ടും കൂടുതല്‍ ചെളിയെത്തും. സ്റ്റാന്‍ഡിനകത്തും ചെളിമണ്ണ് നിറഞ്ഞിരിക്കുകയാണ്. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും ചെളിയില്‍ തെന്നിവീഴാതെ പണിപ്പെട്ട് നടക്കേണ്ട സ്ഥിതിയാണ്.

ബസ് കടന്നുപോകുമ്പോള്‍ ചെളി യാത്രക്കാരുടെ ദേഹത്തേയ്ക്ക് വീഴും. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ടാക്‌സി സ്റ്റാന്‍ഡിലും ചെളിനിറഞ്ഞ നിലയിലാണ്.