പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയത് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത്

  തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സെന്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെട്ടു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. […]

കുമരകം ചിറക്കടവ് വീട്ടിൽ കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84)നിര്യാതയായി..

  കുമരകം : (വാർഡ് 15) ചിറക്കടവ് വീട്ടിൽ .കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84) നിര്യാതയായി. കുമരകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനായിരുന്ന സി.കെ പുരുഷോത്തമന്റെ ഭാര്യയാണ്. പരേത കർഷക തൊഴിലാളി രംഗത്തടക്കം നിരവധി സമരങ്ങളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു . പരേത കുമരകം മേലേക്കര കുടുംബാംഗമാണ്. മക്കൾ : പരേതനായ സി.പി പവനൻ, സി.പി ഭൂവേഷ്, ഉഷ ഗോപാലൻ, സി.പി അജയഘോഷ് മരുമക്കൾ : കോമളം (മാവേലിക്കര), സൂര്യ (പാമ്പാടി) പരേതനായ ഗോപാലകൃഷ്ണൻ (കുടയംപടി) സംസ്ക്കാരം ഇന്ന് (20/04/024) ഉച്ചകഴിഞ്ഞു 4ന് വീട്ടുവളപ്പിൽ

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. എന്നാൽ, ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. […]

തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി ഓപ്പറേഷൻ തിയേറ്ററിൽ ഓടിയെത്തി: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തി: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

    ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രചാരണം മാറ്റിവെച്ച് ശസ്ത്രക്രിയയ്ക്കെത്തിയത്. പ്രകാശം ജില്ലയിലെ ദാർസി നിയമസഭാമണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിനായി പുറപ്പെടുന്ന സമയത്താണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്. വെങ്കട്ട രമണ എന്ന യുവതിക്ക് അമ്നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ […]

അറക്കൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിൽ നിന്നും രാജിവച്ചു

  കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ട് അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടിയിൽ നിന്നും രാജിവച്ചു. വ്യക്തമായ ഭരണഘടനയോ നയപരിപാടികൾ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം, കൊല്ലം ആർടിഐ മെമ്പർ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ,ആലുവ എഫ് ഐ റ്റി ചെയർമാൻ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

വീട്ടിലെ വോട്ടിൽ വീണ്ടും കളളവോട്ട് ; ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തു; പരാതിയുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ആരോപണം. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍വെച്ച് വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന പരാതി. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും […]

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിപിഎ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്‌ലെക്കെതിരെ അന്വേഷണം. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി (സിസിപിഎ) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് (എഫ്എസ്എസ്എഐ) ഉത്തരവിട്ടു. സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കുമാണ് നെസ്‌ലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ബേബി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. നിലവില്‍ പബ്ലിക് ഐയുടെ റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉല്‍പന്നങ്ങളുടെ ശാസ്ത്ര പരിശോധന നടത്തണമെന്നും […]

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

  വടകര: മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. സച്ചിന്‍ രണ്ട് വര്‍ഷമായി ഒമാനിലെ സുഹാറില്‍ ജോലി ചെയ്യുകയായിരുന്നു.

ജർമനിയിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം; സർക്കാർ സംവിധാനത്തിലൂടെ സൗജന്യ നിയമനം, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ; അപേക്ഷിക്കേണ്ട വിധം ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നിലവിൽ 200 ഒഴിവുകളാണുള്ളത്. നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന ജോലിക്ക് ശേഷമുള്ള ഇടവേള ഒരു വർഷത്തിൽ കൂടാൻ പാടില്ലെന്നും നിബന്ധനയുണ്ട്. 40 വയസാണ് ഉയർന്ന പ്രായ പരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 2024 മെയ് മാസം രണ്ടാം വാരം ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. എ1 […]

പൂര പ്രേമികൾക്ക് നിരാശ ; വർണ ശോഭയില്ല, വെടിക്കെട്ട് നടന്നത് പകൽ

തൃശൂർ : അസാധാരണ നടപടിയിൽ നിരാശയിലാണ്ട് പൂര പ്രേമികൾ. പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം നിർത്തിവച്ചത് ഏഴുമണിക്കൂർ. പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് നടന്നത്. പകൽ സമയത്ത് വെടിക്കെട്ട് നടന്നതിനാൽ വെടിക്കെട്ടിൻ്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്. പൊലീസിന്റെ അമിത നിയന്ത്രണത്തിൽ […]