സ്വർണ്ണമാണെന്ന് കരുതി കവർന്നത് മുക്കുപണ്ടം; സ്ഥിരം മോഷ്ടാക്കളായ യുവതിയും യുവാവും പിടിയിൽ ; പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് ആറരപ്പവന്‍ സ്വര്‍ണം

സ്വർണ്ണമാണെന്ന് കരുതി കവർന്നത് മുക്കുപണ്ടം; സ്ഥിരം മോഷ്ടാക്കളായ യുവതിയും യുവാവും പിടിയിൽ ; പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് ആറരപ്പവന്‍ സ്വര്‍ണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണമാണെന്ന് കരുതി മുക്കുപണ്ടം കവര്‍ന്ന കേസിൽ യുവതിയും യുവാവും അറസ്റ്റില്‍. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്

ഇരുവരും മോഷണം പതിവാക്കിയവരാണ്. രണ്ടുമാസം മുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രീയുടെ ആറരപ്പവന്‍ സ്വര്‍ണമാല കവർന്ന കേസിൽ ഇവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം തക്കലയ്ക്കുസമീപം മരുന്തുകോട്ടയില്‍ സ്ത്രീയുടെ കഴുത്തില്‍ക്കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തില്‍ ശാന്തകുമാരി പിടിയിലാകുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ സതീഷും പിടിയിലായി. അരുമന പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും മുൻപു മോഷ്ടിച്ച ആറര പവൻ സ്വർണവും പിടിച്ചെടുത്തു.