play-sharp-fill
ലഹരിക്കടിമപ്പെട്ട്  പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം ;  ആംബുലൻസിൽ കയറ്റുന്നതിനിടെ  ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചു ; സംഭവം തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ

ലഹരിക്കടിമപ്പെട്ട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം ; ആംബുലൻസിൽ കയറ്റുന്നതിനിടെ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചു ; സംഭവം തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

തൃശൂർ: ലഹരിക്കടിപ്പെട്ട് പരാക്രമം കാണിച്ച യുവാവിനെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആക്ട്സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) പോലീസ് സ്റ്റേഷനിൽ പരാക്രമം കാണിച്ചത്. സ്റ്റേഷനിലെത്തി വനിതാ എസ്ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീൻ.

ഇയാളെ ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ആക്ടസ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചത്. യുവാവിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.