
കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ അറേബ്യാ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തിന്റെ എന്‍ജിനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം.
ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം (G9 454) ആണ് കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാന്‍ഡ് ചെയ്തതും. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയി.






