
കൊല്ലം: കൊല്ലത്ത് അഭയകേന്ദ്രത്തില്‍ 72 കാരിക്കും 70 കാരിക്കും ക്രൂര പീഡനം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വയോധികരായ അന്തേവാസികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
സംഭവത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ അഞ്ചല്‍ സ്വദേശി ബ്രഹ്മദാസിനെ അറസ്റ്റ് ചെയ്തതു.തെന്മല 14ാം വാർഡില്‍ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് ക്രൂരമായ സംഭവം. സ്ത്രീകളും പുരുഷൻമാരുമായി 12 ഓളം വയോധികരാണ് ഇവിടെ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ സമീപത്തെ വീടുകളില്‍ എത്തി തങ്ങള്‍ക്ക് നേരിട്ട അതിക്രമത്തെ പറ്റി തുറന്നു പറഞ്ഞപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. 2018ല്‍ ബ്രഹ്മദാസിനറെ ഭാര്യയാണ് സ്ഥാപനം തുടങ്ങിയത്. ഭാര്യയുടെ മരണശേഷമാണ് ഇയാള്‍ സ്ഥാപനം ഏറ്റെടുത്തത്. അസമയത്ത് സ്ഥിരമായി മദ്യപിച്ച് എത്തുന്ന ഇയാള്‍ ശാരീരികമായും ലൈംഗികമായും ആക്രമിച്ചെന്നാണ് വയോധികമാരുടെ വെളിപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലമായി മദ്യം നല്‍കി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സ്ത്രീകളുടെ കുളിമുറിയില്‍ സിസിടിവി ക്യാമറ ഇയാള്‍ സ്ഥാപിച്ചിരുന്നു. അതിക്രമത്തിന് ഇരയായ വയോധികരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ബ്രഹ്മദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ഥാപനത്തിലെ മറ്റ് അന്തേവാസികള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് പൊലീസ് പറഞ്ഞു.







