
കോട്ടയം: സ്വതന്ത്ര മുന്നണിയെ ഇനി ഒരു കാരണവശാലും പിന്തുണയ്ക്കില്ല.
അവരുടെ ഒരു നേതൃത്വവും അംഗീകരിച്ചു മുന്നോട്ടു പോകാൻ സാധിക്കില്ല.
പാലാ നഗരസഭയില്‍ കടുത്ത നിലപാടിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലർമാർ എത്തിയെന്നു കൗൺസിലർ ബിജു മാത്യൂസ് വ്യക്തമാക്കി.
തങ്ങളുടെ നിലപാട് യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്ന് ബിജു മാത്യൂസ് പറയുന്നു.
തങ്ങളെ ഇത്തരം കാര്യങ്ങള്‍ക്ക് നിർബന്ധിക്കരുതേ എന്നാണ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. ദിയ ബിനു അധ്യക്ഷസ്ഥാനത്തു നിന്നു മാറി നില്‍ക്കണം.
താൻ അല്ലാതെ ഒരാളെങ്കിലും എതിർത്താല്‍ മാറി നില്‍ക്കുമെന്നായിരുന്നു സ്വതന്ത്ര കൗണ്‍സിലർമാർ പറഞ്ഞത്.
ഇപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലർമാർ കൂട്ടത്തോടെ പിന്തുണ ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടും അധ്യക്ഷ സ്ഥാനത്ത് കടിച്ചു തൂങ്ങുകയാണ് ദിയ ചെയ്യുന്നത്. പറഞ്ഞ വാക്കിന് വില വേണമെന്നു ബിജു പറഞ്ഞു.
ബിനു പുളിക്കകണ്ടത്തിൻ്റെ ഇടപെടലാണ് കാര്യങ്ങള്‍ ഈ രീതിയില്‍ എത്തിച്ചത്. നിസാരമായ ഒരു ഓട്ടോ സ്റ്റാൻ്റ് പ്രശ്നമായിരുന്നു ഇത്.
ഭരണ കക്ഷി കൗണ്‍സിലർമാർ എന്ന ഒരു പ്രിവിലേജ് ഞങ്ങള്‍ക്കുണ്ട്. ഒരു അപകടം ഉണ്ടായ ഓട്ടോ സ്റ്റാൻഡില്‍ പരിഹാരം ഉണ്ടാക്കേണ്ടത് വാർഡ് കൗണ്‍സിലറുടെ ഉത്തരവാദിത്വമാണ്.
താൻ മാത്രമല്ല അവിടെ പോയത്. എനിക്കൊപ്പം മറ്റു രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാരും ഉണ്ടായിരുന്നു
ഞങ്ങള്‍ വിഷയം അജണ്ടയില്‍ വെക്കണമെന്ന് മാത്രമേ പറഞ്ഞുള്ളു. പക്ഷേ ഞങ്ങളെ കൈയേറ്റം ചെയ്യുകയാണ് ഉണ്ടായത്.
പിന്നീട് മോഷണ കുറ്റം പോലും ആരോപിച്ചു.
കോണ്‍ഗ്രസിന് വൈസ് ചെയർമാൻ സ്ഥാനം കിട്ടുമോ എന്നുള്ളതല്ല.
ഗുണ്ടായിസ രാഷ്ട്രീയത്തിന് എതിരായുള്ള നിലപാടാണിത്. തുടക്കം മുതല്‍ തന്നെ സ്വതന്ത്ര മുന്നണിയുമായി ഒരു തരത്തിലും യോജിച്ചു പോകാൻ തയ്യാറല്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
പക്ഷേ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എങ്കിലും നഗരസഭാ ഭരണം കിട്ടണമെന്ന എംഎല്‍എയും എംപിയും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി സമ്മതി ക്കുകയായിരുന്നു എന്നും ബിജു മാത്യൂസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







