Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് വാഴ്ത്തുപാട്ട് എഴുതിയ ആളെ സെക്രട്ടേറിയേറ്റിലെ ജോലിയില്‍ നിന്ന് പുറത്താക്കി.
സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയുടെ പുതിയ കെട്ടിടം ഉല്‍ഘാടനത്തോട് അനുബന്ധിച്ച്‌ പിണറായിയെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുപാട്ടെഴുതിയ സെക്രട്ടേറിയേറ്റിലെ താല്‍ക്കാലിക ജീവനക്കാരൻ പൂവത്തൂർ ചിത്രസേനനെയാണ് പിരിച്ചുവിട്ടത്.

video
play-sharp-fill

പൊതുഭരണവകുപ്പില്‍ നിന്ന് ക്ളറിക്കല്‍ അസിസ്റ്റൻറായി വിരമിച്ച ശേഷം ധന വകുപ്പില്‍ മെസഞ്ചറായി ജോലി ചെയ്തുവരികയായിരുന്നു ചിത്രസേനൻ.
ഓഫീസ് അറ്റൻഡറായി വിരമിച്ച ചിത്രസേനന് പിണറായി സർക്കാർ താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. വാഴ്ത്തുപാട്ട് എഴുതിയതിന് പിന്നാലെയായിരുന്നു സർവീസില്‍ നിന്ന് വിരമിച്ച ചിത്രസേനന് താല്‍ക്കാലിക നിയമനം നല്‍കിയത്.

പുതിയ സർക്കാർ അധികാരത്തില്‍ വന്നശേഷം പിണറായി വിജയൻെറ കാലത്ത് പിൻവാതിലിലൂടെ ജോലിക്ക് കയറിയവരെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു. ഇത്തരം ഭരണ നടപടികളുടെ ഭാഗമാണ് പൂവത്തൂർ ചിത്രസേനൻെറ പുറത്താക്കലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നൂറുകണക്കിന് പേരെ സിപിഎം ശുപാർശയില്‍ സെക്രട്ടേറിയേറ്റിലും മറ്റും ജോലിക്ക് കയറ്റിയത്. സർക്കാർ മാറിയിട്ടും ഇവരൊന്നും ജോലിയില്‍ നിന്ന് രാജിവെയ്ക്കാൻ കൂട്ടാക്കിയില്ല.
തുടർന്നാണ് സർക്കാർ സ്വമേധയാ നടപടി തുടങ്ങിയത്.സെക്രട്ടേറിയേറ്റ് അസോസിയേഷൻെറ പരിപാടിയോട് അനുബന്ധിച്ച്‌ കാവലാള്‍ എന്ന പേരിലാണ് പൂവത്തൂർ ചിത്രസേനൻ , പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് പാട്ടെഴുതിയത്.

സെക്രട്ടേറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻെറ കെട്ടിടം ഉല്‍ഘാടനം നടക്കുമ്പോള്‍ സെൻട്രല്‍ സ്റ്റേഡിയം ബാസ്ക്കറ്റ് ബോള്‍ കോർട്ടില്‍ വെച്ചാണ് നൂറ് വനിതാ ജീവനക്കാർ അണിനിരന്ന് വാഴ്ത്തുപാട്ട് പാടിയത്.
ചാരത്തില്‍ നിന്നുയർന്ന് പറക്കുന്ന ഫീനിക്സ് പക്ഷിയായും പടയുടെ നടുവില്‍ പടനായകനായും ഒക്കെയായാണ് പിണറായി വിജയനെ പാട്ടില്‍ പുകഴ്ത്തുന്നത്.

അധികാരത്തിലിരുന്ന പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ചിത്രസേനനെ സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ളോയിസ് അസോസിയഷൻ നല്ല പ്രതിഫലം നല്‍കി.
സെക്രട്ടേറിയേറ്റില്‍ നിന്ന് വിരമിച്ച ചിത്രസേനന് ധനവകുപ്പില്‍ പ്രത്യേക മെസഞ്ചറായി നിയമനം നല്‍കിക്കൊണ്ടാണ് അസോസിയേഷൻ ചിത്രസേനനോട് നന്ദിപ്രകാശിപ്പിച്ചത്. സർവീസില്‍ നിന്ന് വിരമിച്ച ചിത്രസേനൻ താല്‍ക്കാലിക നിയമനം ആവശ്യപ്പെട്ട് 2024 ഏപ്രില്‍ 25നാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍ ധനവകുപ്പില്‍ പ്രത്യേക മെസഞ്ചറായി നിയമനം നല്‍കിക്കൊണ്ട് ഏപ്രില്‍ 24 ന് ഉത്തരവിറക്കി.ഇത് ആ കാലത്ത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു.അപേക്ഷ ലഭിക്കുന്നതിന് മുൻപ് തന്നെ ഉത്തരവിറക്കിയതായിരുന്നു വിവാദത്തിന് കാരണം.