
കൊല്ലം: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യു പി നോയിഡ സ്വദേശി സൗരവ് (24) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ലോണ്‍ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ മൂന്നു പേർ അറസ്റ്റില്‍ ആയിരുന്നു.
ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികള്‍ ആയ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റില്‍ ആയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി,പി ബാലകൃഷ്ണൻ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







