
തിരുവനന്തപുരം: ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ രാജിവെച്ചു.
കെ ബി പ്രദീപിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നു.
നിയമനം വിവാദത്തിലായതോടെയാണ് നടപടി.
സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. യുഡിഎഫ് സർക്കാരിന് നിയമനങ്ങളില്‍ കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു.
കഴിഞ്ഞദിവസം സ്പെഷ്യൽ ഗവ പ്ലീഡര്‍മാരെ നിയമിച്ച് ഉത്തരവിങ്ങിയപോൾ പ്രദീപും പട്ടികയിൽ. ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത് ദേവസ്വം കേസുകളുടെ ചുമതലയും.
നിലവിൽ ദേവസ്വത്തിന് സ്റ്റാൻഡിംഗ് കൗണ്‍സിലിനെ നിയോഗിച്ചിട്ടില്ല. ഫലത്തിൽ മുഴുവൻ ഉത്തരവാദിത്തവും പ്രദീപിന് തന്നെ. വന്‍ കോളിളക്കം സൃഷ്ടിച്ച ശബരിവല സ്വർണക്കൊള്ള കേസിൽ ഇപ്പോഴും അന്വേഷണം തുടരുന്നു. കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ സുപ്രധാന പദവിയിൽ പ്രദീപിനെ നിയോഗിക്കുന്നതിന്‍റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രദീപിന്‍റെ രാജി.







