
കണ്ണൂർ: ഭീഷണി ഫോണ്‍ കോള്‍ ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദൻ.
വധഭീഷണി ഗൗരവമായി കാണുന്നില്ലെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു. ഭീഷണി സിപിഎമ്മിലെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഈ ഫോണ്‍ വിളി കൊണ്ടൊന്നും ഭയപ്പെടില്ലെന്നും ടി കെ ഗോവിന്ദൻ വ്യക്തമാക്കി. ഈ യാത്ര അധികം ഉണ്ടാകില്ലെന്നും പണി ജയിലില്‍ ഉള്ളവർ നോക്കുമെന്നുമായിരുന്നു ടി കെ ഗോവിന്ദന് ലഭിച്ച ഫോണ്‍ സന്ദേശം.
ഭീഷണി ഫോണ്‍ കോള്‍ ഗൗരവത്തില്‍ കാണുന്നില്ല. അത് അസഹിഷ്ണുതയുടെ ഭാഗമാണ്. സിപിഎമ്മിനകത്തെ അസഹിഷ്ണുത അവസാനിപ്പിച്ചാല്‍ മാത്രമേ ആ പാർട്ടി രക്ഷപ്പെടുകയുള്ളൂ. ഇത്തരം പരിപാടികളില്‍ സിപിഎം നേതാക്കന്മാർക്ക് അറിവുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ, സിപിഎം നേതൃത്വത്തിൻ്റെ മനസ്സാ പിന്തുണയോടെ ഭീഷണികളും അക്രമങ്ങളും മറ്റും നടക്കാറുണ്ടെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷണിക്ക് പുറമേ അസഭ്യവും വാക്കുകളും ഉണ്ടായിരുന്നു. തനിക്കെതിരെ മാത്രമല്ല, രമേശ് ചെന്നിത്തലയ്ക്കെതിരെയും അസഭ്യം പറഞ്ഞു. ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനും സിപിഎമ്മിന്റെ അണികളില്‍ വിദ്വേഷം വളർത്തിയെടുക്കാനുമാകും ഉദ്ദേശ്യം. പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം. അതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല താൻ. ജയിലില്‍ പോയാല്‍ കാര്യങ്ങള്‍ പാർട്ടി നോക്കികോളുമെന്ന് പറഞ്ഞു.
അതുകൊണ്ട് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.







