പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്
സ്വന്തം ലേഖകൻ കോട്ടയം : അൻപതു വർഷത്തിലേറെയായി പുതുപ്പള്ളി എംഎൽഎയായും 7 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇരുന്ന ഉമ്മൻ ചാണ്ടിയുടെ കപട വാഗ്ദാനങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ഉമ്മൻ ചാണ്ടിയുടെ പുതുപ്പളിയിലെ വസതിയിലേക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി ഫെബ്രുവരി 14 ഞായർ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. വാകത്താനംപനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും 5 തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, […]