പ്രണയം തടയാനുള്ള സംഘം രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ്; സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ബംഗാളിലും നടപ്പിലാക്കാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍ കോല്‍കത്ത: ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരില്‍ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. സ്ത്രീ സുരക്ഷയ്‌ക്കെന്നാണ് പേരെങ്കിലും മോറല്‍ പോലീസിംഗിനുള്ള മൗനാനുവാദം നല്‍കുന്നവയാണ് ആന്റി റോമിയോ സ്‌ക്വാഡുകള്‍. ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ബംഗാളിലും ആന്റി റോമിയോ സ്‌ക്വാഡ് കൊണ്ടുവരും. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. യോഗി പറഞ്ഞു. സ്ത്രീകളും ദലിതരും […]