video
play-sharp-fill

ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായി ‘ വാട്‌സ്ആപ്പ് ചാനല്‍’; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ..! വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറായ ‘ചാനല്‍സ്’ അവതരിപ്പിച്ചു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ അപ്‌ഡേറ്റുകള്‍ തേടാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത നഷ്ടപ്പെടാതെ വിവരങ്ങള്‍ തേടാന്‍ കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. അപ്‌ഡേറ്റ്‌സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാനല്‍ കാണാന്‍ സാധിക്കുക. സ്റ്റാറ്റസിനൊപ്പമാണ് ചാനല്‍സ് എന്ന ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകള്‍ക്ക് തടസമില്ലാതെ തന്നെ പ്രത്യേക ചാനലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഒരു ദിശയില്‍ മാത്രം ഫോളോവേഴ്‌സുമായി സംവദിക്കുന്ന രീതിയാണ് ഇതില്‍ […]

വാട്സാപ്പ് തട്ടിപ്പുമായി ഇനി ഇറങ്ങേണ്ട… പണി കിട്ടും..!! വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം; ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശം

സ്വന്തം ലേഖകൻ വാട്സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോൺ വിളികളും സന്ദേശങ്ങളും വർധിക്കുകയും പലരും ഈ തട്ടിപ്പുകളിൽ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്ക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകൾ നിർമിക്കുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ നൽകുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഈ വിവരങ്ങൾ വാട്സാപ്പ് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചേക്കും. വിവരങ്ങൾ കൈമാറാൻ വാട്സാപ്പ് തയ്യാറാണെന്നാണ് വിവരം. വിദേശ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവർക്ക് വാട്സാപ്പ് ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് നിർമിക്കാനാകുമെന്നത് തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുകയാണ്. ഇക്കാര്യം […]

ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ സെലക്ട് ചെയ്യാം…! പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

സ്വന്തം ലേഖകൻ ഡൽഹി : ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് മള്‍ട്ടി സെലക്ഷന്‍ ഫീച്ചര്‍. ഡെസ്‌ക് ടോപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ ഒറ്റയടിക്ക് സെലക്‌ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. മെസേജുകള്‍ സെലക്‌ട് ചെയ്ത ശേഷം മൊത്തമായി ഡിലീറ്റ് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ സവിശേഷത. ചാറ്റില്‍ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ കയറി സെലക്ടില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റില്‍ എവിടെ വേണമെങ്കിലും ക്ലിക്ക് ചെയ്ത് […]

പുതിയ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് ; ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാം ; സേവനം ആർക്കൊക്കെ ?

മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങൾ. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള ഫീച്ചറുകൾ കൊണ്ടു വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ പ്ലേ സ്‌റ്റോറിൽ ആൻഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്‌സ് ആപ്പ് ബീറ്റാ പുതിയ വേർഷനിലാണ് ഈ സൗകര്യമുണ്ടാകുക. ചില ഭാഗ്യശാലികളായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. നിലവിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പങ്കുവയ്ക്കാൻ കഴിയുന്നത്.പുതിയ […]

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; പുതിയ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ് ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും. ഡിസപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്ഷനാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുമ്പോള്‍ ഡിസപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസം കഴിയുമ്പോള്‍ പങ്കുവച്ച മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകും. ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമല്ല, മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയാണ് ഏഴ് ദിവസ്സം കഴിയുമ്പോള്‍ ഇത്തരത്തില്‍ ഡിലീറ്റ് ആയി പോകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.  

സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്. പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതടെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അധിതൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. പുതിയ നയമാറ്റം ബിസിനസ്സ് ചാറ്റുകള്‍ക്ക് മാത്രമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല. ഫോണ്‍ നമ്പറോ ലൊക്കേഷനോ ഫേസ്ബുക്കിന് നല്‍കില്ല. സ്വകാര്യ സംഭാഷണങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ഡക്രിപ്ഷനിലൂടെ സുരക്ഷിതമായി തന്നെ തുടരും. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് കൂടുതന്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്ന ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കമ്പനി […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും;ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്ക് വയ്ക്കും; പുതിയ സ്വകാര്യതാ നയങ്ങള്‍ അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. ‘ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, […]

വാട്‌സ് ആപ്പിലൂടെ തുരുതുരാ അശ്ലീല ചിത്രങ്ങളും വീഡിയോകളും ; പരാതിയുമായി വീട്ടമ്മ ; അറുപതുകാരനെ പൊലീസ് കുടുക്കിയത് ശബ്ദത്തിലൂടെ

  സ്വന്തം ലേഖകൻ തൃശൂർ : വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മധ്യവയസ്‌കൻ പിടിയിൽ. അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണി (60) ആണ് അറസ്റ്റിലായത്. ആളൂരിന് അടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണ് മാസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിലൂടെ വിവിധ നമ്പറുകളിൽ നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്തിയത്. ഇതേത്തുടർന്ന് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഫെയ്സ്ബുക്കിൽ നിന്നും തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് പലർക്കും അയച്ചു കൊടുത്തു. ഇതേത്തുടർന്ന് ഇവരുടെ ഫോണിലേക്ക് ആളുകൾ വിളിക്കാൻ തുടങ്ങിയെന്നും […]

വാട്സ്ആപ്പ്  ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും

സ്വന്തം ലേഖകൻ കൊച്ചി : വാ​ട്​​​സ്​​ആപ്പിലൂ​ടെ  ഇ​സ്രാ​യേ​ല്‍ ക​ സനി എ​ന്‍.​എ​സ്.​ഒ ന​ട​ത്തി​യ ചാ​ര​പ്പ​ണി​യി​ല്‍ ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ഗ​വേ​ഷ​ക​നെ​യും ല​ക്ഷ്യ​മി​ട്ടു.  മ​ല​പ്പു​റം കാ​ളി​കാ​വ്​ സ്വ​ദേ​ശി​യായ  ഡ​ല്‍​ഹി​യി​ല്‍ സെന്റർ ഫോ​ര്‍ ദ ​സ്​​റ്റ​ഡീ​സ്​ ഒാ​ഫ്​ ഡെ​വ​ല​പി​ങ്​ സൊ​സൈ​റ്റീ​സി​ല്‍ (സി.​എ​സ്.​ഡി.​എ​സ്) ഗ​വേ​ഷ​ക​നു​മാ​യ അ​ജ്​​മ​ല്‍ ഖാ​നാ​ണ്​ അ​മേ​രി​ക്ക​ന്‍ കോ​ട​തി​യി​ല്‍ വാ​ട്​​​സ്​​ആ​പ്പ് സ​മ​ര്‍​പ്പി​ച്ച ഇ​സ്രാ​യേ​ല്‍ ക​മ്പനി​യു​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്റെ  ഇ​ന്ത്യ​ൻ ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. അജ്മലിന് പുറമേ  രാജ്യത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ തുടങ്ങി 22പേ​രു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്  കാ​ന​ഡ​യി​ലെ ടൊറന്റോ സി​റ്റി​സ​ണ്‍​ ലാ​ബി​ല്‍​നി​ന്ന്​ ചാ​ര​പ്പ​ണി​യു​ടെ […]

വാട്സ്ആപ്പ് ഇനി ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേയ്ക്ക് ; വാട്സ്ആപ്പ് വഴിയുള്ള പേയ്മെൻ്റ് സേവനം ഇന്ത്യയിൽ ഉടൻ ലഭ്യമാകും

  സ്വന്തം ലേഖകൻ കൊച്ചി : പണമിടപാടിനും ഇനി വാട്‌സ് ആപ്പിന്റെ സേവനം. പേയ്‌മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലാണ്. പത്ത് കോടി ഉപയോക്താക്കൾ ഇത് ഉപയോഗിക്കുന്നുണ്ട്. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് വാട്‌സ് ആപ്പ് കടന്നുവരുന്നത് പേ ടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ […]