വാട്സ്ആപ്പ്  ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും

വാട്സ്ആപ്പ്  ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും

സ്വന്തം ലേഖകൻ

കൊച്ചി : വാ​ട്​​​സ്​​ആപ്പിലൂ​ടെ  ഇ​സ്രാ​യേ​ല്‍ ക​ സനി എ​ന്‍.​എ​സ്.​ഒ ന​ട​ത്തി​യ ചാ​ര​പ്പ​ണി​യി​ല്‍ ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ഗ​വേ​ഷ​ക​നെ​യും ല​ക്ഷ്യ​മി​ട്ടു.  മ​ല​പ്പു​റം കാ​ളി​കാ​വ്​ സ്വ​ദേ​ശി​യായ  ഡ​ല്‍​ഹി​യി​ല്‍ സെന്റർ ഫോ​ര്‍ ദ ​സ്​​റ്റ​ഡീ​സ്​ ഒാ​ഫ്​ ഡെ​വ​ല​പി​ങ്​ സൊ​സൈ​റ്റീ​സി​ല്‍ (സി.​എ​സ്.​ഡി.​എ​സ്) ഗ​വേ​ഷ​ക​നു​മാ​യ അ​ജ്​​മ​ല്‍ ഖാ​നാ​ണ്​ അ​മേ​രി​ക്ക​ന്‍ കോ​ട​തി​യി​ല്‍ വാ​ട്​​​സ്​​ആ​പ്പ് സ​മ​ര്‍​പ്പി​ച്ച ഇ​സ്രാ​യേ​ല്‍ ക​മ്പനി​യു​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്റെ  ഇ​ന്ത്യ​ൻ ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. അജ്മലിന് പുറമേ  രാജ്യത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ തുടങ്ങി 22പേ​രു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്  കാ​ന​ഡ​യി​ലെ ടൊറന്റോ സി​റ്റി​സ​ണ്‍​ ലാ​ബി​ല്‍​നി​ന്ന്​ ചാ​ര​പ്പ​ണി​യു​ടെ ആ​ദ്യ വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ജ്​​മ​ല്‍ ഖാ​ന്‍ പ​റ​ഞ്ഞു. സി​റ്റി​സ​ണ്‍ ലാ​ബി​ലെ സീ​നി​യ​ര്‍ റി​സ​ര്‍​ച്ച​ര്‍ ജോ​ണ്‍ സ്​​കോ​ട്ട്​ റെ​യ്​​ല്‍​ട്ട​ണ്‍ വാ​ട്​​സ്​​ആ​പ്പിലൂ​ടെ​യാ​ണ്​ വി​വ​ര​മ​റി​യി​ച്ച​ത്. ഈ ​വ​ര്‍​ഷ​മാ​ദ്യം ഒ​രു ഡി​ജി​റ്റ​ല്‍ അ​പ​ക​ടം താ​ങ്ക​ള്‍​ക്ക്​ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ള്‍ അ​തു​ ക​ണ്ടു​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​ണ്‍ അ​റി​യി​ച്ചു. ഒ​രു അ​പ​രി​ചി​ത​ന്‍ താ​ങ്ക​ളു​ടെ വാ​ട്​​സ്​​​ആ​പ്പ് ന​മ്പറി​ലേ​ക്ക്​ ഒ​രു മെ​സേ​ജ്​ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു താ​ങ്ക​ളെ സം​ശ​യ​ത്തി​​ന്റെ മു​ന​യി​ലാ​ക്കി​യി​രു​ക്ക​യാ​ണെ​ന്നും ​ ജോണ്‍ സ്​​കോ​ട്ട്​ അ​ജ്​​മ​ലി​നോ​ട്​ പ​റ​ഞ്ഞു. അ​തി​ഗു​രു​ത​ര​മാ​യ ഈ ​ഡി​ജി​റ്റ​ല്‍ ഭീ​ഷ​ണി​യെ കു​റി​ച്ച്‌​ സം​സാ​രി​ക്കാ​ന്‍ നേ​രി​ല്‍ വി​ളി​ക്കാ​ന്‍ പ​റ​ഞ്ഞ്​ ന​മ്പറും വി​ളി​ക്കേ​ണ്ട സ​മ​യ​വും ജോണ്‍ സ്​​കോ​ട്ട്​ ന​ല്‍​കി. ത​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റാ​യ citizenslab.ca നോ​ക്കി​യാ​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​മെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ മെ​യി​ല്‍ ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞ്​ മെ​യി​ല്‍  ഐഡി​യും അ​യ​ച്ചു.

വി​ഷ​യം ഗൗ​ര​വ​മു​ള്ള​താ​ണെ​ങ്കി​ലും അ​പ​രി​ചി​ത ന​മ്പറു​ക​ളി​ല്‍​നി​ന്ന്​ വ​രാ​റു​ള്ള അ​നാ​വ​ശ്യ സ​ന്ദേ​ശ​മാ​യി​രി​ക്കു​മെ​ന്ന്​ ക​രു​തി അ​ത്​ അ​വ​ഗ​ണി​ച്ചെ​ന്ന്​ അ​ജ്​​മ​ല്‍ പ​റഞ്ഞു. ക​ഴിഞ്ഞ മാ​സാ​വ​സാ​നം ഔദ്യോഗിക വാ​ട്​​സ്​​ആ​പ്പ് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ അ​ജ്​​മ​ലി​ന്​ വ്യ​ക്തി​പ​ര​മാ​യ മ​റ്റൊ​രു സ​ന്ദേ​ശം വ​ന്നു. മേ​യ്​ മാ​സ​ത്തി​ല്‍ ത​ങ്ങ​ളു​ടെ വാ​ട്​​സ്​​ആ​പ്​ വീഡി​യോ കാ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ മൊ​ ബൈലു​ക​ളി​ല്‍ ആ​ക്ര​മ​ണ​ശ്ര​മം ന​ട​ന്നെന്ന് സി​റ്റി​സ​ണ്‍ ലാ​ബ്​ കൈ​മാ​റി​യ വി​വ​രം വാ​ട്​​സ്​​ആ​പ്പ് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഏ​റ്റ​വും പുതി​യ വാ​ട്സ്ആ​പ്പ് വേ​ര്‍​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​നും സു​ര​ക്ഷ​ക്കാ​യി നി​ര​ന്ത​രം അ​യ​ക്കു​ന്ന അ​പ്​​ഡേ​റ്റു​ക​ള്‍​ അ​പ്പ​പ്പോ​ള്‍ മൊ​ബൈ​ലി​ല്‍ ചെ​യ്യ​ണ​​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ​ലി​തു​ക​ള്‍​ക്കും മു​സ്​​ലിം​ക​ള്‍​ക്കും വേ​ണ്ടി ന​ട​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ത​ന്നെ​യും ചാ​ര​പ്പ​ണി​ക്ക്​ ഇ​ര​യാ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും  അ​ജ്​​മ​ല്‍​ പ​റ​ഞ്ഞു.