വാട്സാപ്പ് തട്ടിപ്പുമായി ഇനി ഇറങ്ങേണ്ട… പണി കിട്ടും..!!  വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം; ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശം

വാട്സാപ്പ് തട്ടിപ്പുമായി ഇനി ഇറങ്ങേണ്ട… പണി കിട്ടും..!! വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം; ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

വാട്സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോൺ വിളികളും സന്ദേശങ്ങളും വർധിക്കുകയും പലരും ഈ തട്ടിപ്പുകളിൽ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്ക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകൾ നിർമിക്കുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ നൽകുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

ഈ വിവരങ്ങൾ വാട്സാപ്പ് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചേക്കും. വിവരങ്ങൾ കൈമാറാൻ വാട്സാപ്പ് തയ്യാറാണെന്നാണ് വിവരം. വിദേശ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവർക്ക് വാട്സാപ്പ് ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് നിർമിക്കാനാകുമെന്നത് തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുകയാണ്. ഇക്കാര്യം സർക്കാർ മനസിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ആപ്പുകളും ഓൺലൈൻ വെബ്സൈറ്റുകളും സൗജന്യമായും നിശ്ചിത നിരക്ക് ഈടാക്കിയും വാട്സാപ്പ് ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമിക്കുന്നതിന് വേണ്ടിയുള്ള ഒ.ടി.പി. വെരിഫിക്കേഷന് വേണ്ടിയും മറ്റുമായി വിദേശ മൊബൈൽ നമ്പറുകൾ നൽകുന്നുണ്ട്. ബിറ്റ്കോയിനുകൾ നൽകിയും വിദേശ നമ്പറുകൾ ലഭിക്കുന്ന സ്ഥിതിയുണ്ട്. മൊബൈൽ നമ്പർ നൽകുന്നതിന് പല രാജ്യങ്ങളിലും ഉപഭോക്താക്കളെ വെരിഫൈ ചെയ്യുന്ന പ്രക്രിയ കർശനമല്ലാത്തതും ഇതിന് അവസരമൊരുക്കുകയാണ്.

വാട്സാപ്പ് പ്ലാറ്റ്ഫോമിനെ തട്ടിപ്പുകാർ ദുരുപയോഗം ചെയ്തതിനെ തുടർന്ന് സർക്കാർ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾ 50 ശതമാനം വരെ തടയാനാകും വിധമുള്ള മെഷീൻ ലേണിങ് എ.ഐ. ടൂളുകൾ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

വ്യാജ നമ്പറുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു. സൈബർ തട്ടിപ്പുകളെ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിട്ടുണ്ട്.

Tags :