കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ […]

റൂമിറ്റിക് ഹാർട്ട് ക്ലബ്‌ 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും

സ്വന്തം ലേഖകൻ റൂമിറ്റിക് ഹാർട്ട് ക്ലബ്‌ 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും. മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവഹിക്കും. തുടർന്ന് മെഡിക്കൽ ക്യാമ്പ് നടക്കും. ജോർജ് ജേക്കബ് രാജൻ മാഞ്ഞൂരാൻ, പി ചന്ദ്രമോഹൻ. എൻ. സുദയ കുമാർ, ആർ. സുരേഷ് കുമാർ,എസ് അബ്ദുൽ ഖാദർ. റംല ബീവി.എ, എസ്. ശങ്കർ, ഫെലിക്സ് ജോൺസ്, വി എൽ ജയപ്രകാശ്, ടി. കെ ജയകുമാർ, തുടങ്ങിയ ഡോക്ടർ മാരും, നോബിൾ സെബാസ്റ്റ്യൻ, സുനിൽ കുമാർ, സന്തോഷു തുടങ്ങിയ കമ്മിറ്റി അംഗങ്ങളും […]

വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെന്നുറപ്പിച്ച് വോട്ടർമാർ ; വികസന കുതിപ്പിനൊരുങ്ങി ഏറ്റുമാനൂർ

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഇടത് മുന്നണി ഭരണത്തുടർച്ച നേടും എന്ന തരത്തിലുള്ള പ്രവചനങ്ങൾ ശക്തമായി നിലനിൽക്കേ, വി എൻ വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെ ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഏറ്റുമാനൂർ. തങ്ങളുടെ വോട്ട് മണ്ഡലത്തിലെ ആദ്യ മന്ത്രിക്കാണെന്നാണ് കന്നിവോട്ടർമാർ ഉൾപ്പെടെ പറയുന്നത്. എൽ ഡി എഫ് ഭരണം നിലനിർത്തിയാൽ ദീര്‍ഘകാലമായി സിപിഎം ജില്ലാ സെക്രട്ടറിയായ വാസവന് സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കണ്ണൂര്‍ ലോബിക്ക് മാത്രം പ്രധാന വകുപ്പുകള്‍ നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കല്ലുകടിയുള്ളതും വാസവന് നേട്ടമാകും. മെഡിക്കൽ കോളേജ് ആശുപത്രി വികസന […]