വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെന്നുറപ്പിച്ച് വോട്ടർമാർ ; വികസന കുതിപ്പിനൊരുങ്ങി ഏറ്റുമാനൂർ

സ്വന്തം ലേഖകന്‍

ഏറ്റുമാനൂര്‍: ഇടത് മുന്നണി ഭരണത്തുടർച്ച നേടും എന്ന തരത്തിലുള്ള പ്രവചനങ്ങൾ ശക്തമായി നിലനിൽക്കേ, വി എൻ വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെ ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഏറ്റുമാനൂർ. തങ്ങളുടെ വോട്ട് മണ്ഡലത്തിലെ ആദ്യ മന്ത്രിക്കാണെന്നാണ് കന്നിവോട്ടർമാർ ഉൾപ്പെടെ പറയുന്നത്.

എൽ ഡി എഫ് ഭരണം നിലനിർത്തിയാൽ ദീര്‍ഘകാലമായി സിപിഎം ജില്ലാ സെക്രട്ടറിയായ വാസവന് സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കണ്ണൂര്‍ ലോബിക്ക് മാത്രം പ്രധാന വകുപ്പുകള്‍ നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കല്ലുകടിയുള്ളതും വാസവന് നേട്ടമാകും.

മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിലെ സർക്കാരിൻ്റെ സ്പെഷ്യൽ നോമിനിയായ വാസവൻ മുൻകൈയ്യെടുത്താണ് കോട്ടയം മെഡിക്കൽ കോളേജിനെ ഉന്നത നിലവാരത്തിലേക്കുയർത്തിയത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് പുതിയ കാഷ്വാലിറ്റി ബ്ലോക്കടക്കം നിരവധി കെട്ടിടങ്ങളാണ് ആശുപത്രി വളപ്പിൽ പ്രവർത്തനസജ്ജമായത്. വിവിധ പദ്ധതികൾക്കായി 1200 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. അതിൽ 800 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി.

ഇത് കൂടാതെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമ്മിക്കുന്നതിനായി 564 കോടിയും അനുവദിച്ചു .അതിൽ നിന്നും 134 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൻ്റെയെല്ലാം പിന്നിൽ വാസവൻ എന്ന വികസന നായകൻ്റെ കഠിന പ്രയത്നമാണെന്ന് കോട്ടയത്തിനു മുഴുവൻ അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെല്ലാം പുറമേയാണ് വാസവൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. മെഡിക്കൽ കോളേജിലെത്തുന്ന മൂവായിരത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണം നല്കി വരുന്നതും വാസവൻ നേതൃത്വം കൊടുക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്റ്റാണ്.

ഇടതുപക്ഷം അധികാരത്തിലെത്തുകയും വാസവൻ മന്ത്രിയാവുകയും ചെയ്യുന്നതിലൂടെ മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വാസവനിലൂടെ ലഭിക്കുന്ന മന്ത്രിസ്ഥാനം ഏറ്റുമാനൂർ മണ്ഡലത്തിലെ വൻ വികസന കുതിപ്പിനാകും സാക്ഷ്യം വഹിക്കുക.