play-sharp-fill

കോവിഡ് സെന്ററായിരുന്ന സ്‌കൂളില്‍ അസ്ഥികൂടം കണ്ടെത്തി; കോവിഡ് രോഗിയുതോകാമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍ ലഖ്‌നൗ: കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വാരണാസിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സ്‌കൂളില്‍ നിന്നാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ദീര്‍ഘകാലത്തിന് ശേഷം ക്ലാസ്മുറി വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ഇതിനിടയിലാണ് ബഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടുത്തെ അന്തേവാസികളില്‍ അധികവും. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി. ക്ലാസ് മുറിയില്‍ കണ്ട അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ […]

അജ്ഞാത മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം; വനിതാ സബ് ഇൻസ്പെക്ടർ സിരീക്ഷക്ക് അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകൻ  ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് മാതൃകയാവുകയാണ് നേടുകയാണ് വനിത സബ്‌ഇന്‍സ്പെക്ടര്‍ കെ.സിരീഷ.   ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. നെല്‍പ്പാടത്തിലൂടെ മറ്റൊരാളിനോടൊപ്പം സബ് ഇന്‍സ്‌പെക്ടറായ കെ.സിരീഷ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമവാസികൾ മടിച്ചു. ഇതേതുടർന്ന് മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാൽ മൃതദേഹം എടുക്കാനും മറ്റുള്ളവര്‍ മടിച്ചു. ഇതുകണ്ട സിരിഷ മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നതും […]

ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ കറങ്ങാന്‍ പോകുന്നത് കാമുകിക്കൊപ്പം റിസോര്‍ട്ടുകളില്‍; നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയും ഇറങ്ങിനടക്കും; കൂട്ടുകാരി ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താ സമ്മേളനം വിവാദത്തിലേക്ക്; ചെലവിന് കൊടുക്കാറുണ്ടെന്ന് കാണിക്കാന്‍ 5000 രൂപ അയച്ച് ഭാഗ്യേഷിന്റെ അതിബുദ്ധി

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താസമ്മേളനം വിവാദത്തിലേക്ക്. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയായിരുന്നു തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിന്‍സിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് ഭാര്യക്ക് ചെലവിന് നല്‍കാറുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ആരോപണ വിധേയനായ ഭര്‍ത്തവായ ഭാഗ്യേഷ്. എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം നല്‍കാറുണ്ടെന്നാണ് […]

കുളിച്ചിട്ട് 67 വര്‍ഷം, ഇഷ്ട ഭക്ഷണം ചത്ത മൃഗങ്ങളുടെ മാംസം; ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമൗ ഹാജിയെ പരിചയപ്പെടാം..

സ്വന്തം ലേഖകന്‍ ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആളാണ് തെക്കന്‍ ഇറാനിലെ ദെജ്ഗാഹ് സ്വദേശിയായ 87കാരന്‍ അമൗ ഹാജി. ഇദ്ദേഹം കുളിച്ചിട്ട് 67 വര്‍ഷം പിന്നിട്ടു. കുളിച്ചാല്‍ തനിക്ക് രോഗം വരുമെന്നും വൃത്തിയായാല്‍ വ്യാധികള്‍ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ് ഹാജിയുടെ ഇഷ്ട ഭക്ഷണം. പുകവലിക്കുമെങ്കിലും പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പെപ്പിലാക്കി കത്തിച്ച് വലിക്കും. ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കും, അതും ഓടയില്‍ നിന്ന്. വീടില്ലാത്ത ഹാജിക്കായി നാട്ടുകാര്‍ ഒരു കുടില്‍ നിര്‍മ്മിച്ച് […]

തന്റെ മക്കൾ വളർന്നതും സ്‌കൂളിൽ പോയതും കാണാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല ; വികാരഭരിതനായി മോഹൻലാൽ

സ്വന്തം ലേഖകൻ കോട്ടയം : സിനിമാ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയമായ മോഹൻലാൽ അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്മയ തെരെഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. എന്നാൽ തന്റെ മക്കൾ വളരുന്നതും സ്‌കൂളിൽ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാൽ. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ലാൽ തന്റെ മനസു തുറന്നത്. മോഹൻലാലിന്റെ വാക്കുകൾ ‘എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് […]

തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയ ബാഗ് മൂന്ന് കിലോമീറ്റർ പിൻന്തുടർന്ന് പിടിച്ചെടുത്ത് ഉടമസ്ഥന് നൽകി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

  സ്വന്തം ലേഖകൻ പത്തനംതിട്ട : തെരുവ് നായ കടിച്ച് കൊണ്ടുപോയ ബാഗ് മൂന്ന് കലോമീറ്റർ പിന്തുടർന്ന് പിടിച്ചെടുത്ത് യുവാവ് ഉടമസ്ഥന് നൽകി. വൈറലായി യുവാവിന്റെ ഫെസ്ബുക്ക് കുറിപ്പ്. പത്തനംതിട്ട പ്രക്കാനം ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: എനിക്കും ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്കും ചേനക്കാര്യം ആയിരിക്കാം. പക്ഷേ നഷ്ടപ്പെട്ട മുതൽ . അതിന്റെ വിലയോ വലുപ്പമോ അല്ല അത് തിരിച്ച് കിട്ടുന്നവന് അത് ആനക്കാര്യം തന്നെയാ… !! പറഞ്ഞ് വന്നത് . കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പത്തനംതിട്ടയലേക്കുള്ള […]