അജ്ഞാത മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം; വനിതാ സബ് ഇൻസ്പെക്ടർ സിരീക്ഷക്ക് അഭിനന്ദന പ്രവാഹം

അജ്ഞാത മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം; വനിതാ സബ് ഇൻസ്പെക്ടർ സിരീക്ഷക്ക് അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകൻ 

ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് മാതൃകയാവുകയാണ് നേടുകയാണ് വനിത സബ്‌ഇന്‍സ്പെക്ടര്‍ കെ.സിരീഷ.

 

ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. നെല്‍പ്പാടത്തിലൂടെ മറ്റൊരാളിനോടൊപ്പം സബ് ഇന്‍സ്‌പെക്ടറായ കെ.സിരീഷ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമവാസികൾ മടിച്ചു. ഇതേതുടർന്ന് മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാൽ മൃതദേഹം എടുക്കാനും മറ്റുള്ളവര്‍ മടിച്ചു. ഇതുകണ്ട സിരിഷ മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നതും സാരമില്ല ഞാന്‍ ചെയ്യാമെന്ന് സിരീഷ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. ഡി.ജി.പി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ സിരീക്ഷക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.