video
play-sharp-fill

നടൻ ടോവിനോ തോമസിന് കോവിഡ് ; കുറച്ച് ദിവസത്തിന് ശേഷം ഞാൻ മടങ്ങിയെത്തുമെന്നും നിങ്ങളെ രസിപ്പിക്കുകയും ചെയ്യുമെന്ന് ടോവിനോ

സ്വന്തം ലേഖകൻ കൊച്ചി : നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതും. ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോവിനോ കുറിച്ചു. ടോവിനോയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഹലോ.. കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. ഇപ്പോൾ ഐസൊലേഷനിലാണ് . രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല, എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറിന്റൈനിലായിരിക്കും. കുറച്ച് ദിവസത്തിനു ശേഷം ഞാൻ മടങ്ങി എത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും ചെയ്യും. എല്ലാവരും […]

സംഘട്ടനരംഗത്തിൽ ഡ്യൂപ്പില്ലാതെ ചിത്രീകരണം : ടോവിനോയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായത് രക്തക്കുഴൽ മുറിഞ്ഞ് ; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സ്വന്തം ലേഖകൻ കൊച്ചി : ഷൂട്ടിനിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. അപകടത്തിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണ് ആന്തരിക രക്തസ്രാവത്തിനും വേദനയ്ക്കും കാരണമായത്. അപകടനില തരണം ചെയ്തുവെങ്കിലും നാളെ രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. ശേഷം ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് പിറവത്തു നടക്കുന്ന ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുന്നത്. എന്നാൽ അപ്പോൾ കാര്യമായ വേദന ഇല്ലാത്തതിനാൽ ചിത്രീകരണം തുടർരുകയായിരുന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.ഷൂട്ടിങ് […]

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടോവിനോ തോമസിന് ഗുരുതരപരിക്ക് ; ആന്തരിക സ്രാവത്തെ തുടർന്ന് താരം തീവ്രപരിചരണ വിഭാഗത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടൊവിനോ തോമസിന് ഗുരുതര പരിക്ക്. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടുദിവസങ്ങൾക്ക് മുൻപ് പിറവത്തെ ലൊക്കേഷനിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയിൽ ടോവിനോയുടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് കടുത്ത വയറുവേദനയുണ്ടായതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ  നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ തുടർന്നാണ് തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളാായി തുടർച്ചയായി ചിത്രീകരിച്ചിരുന്നത്. ലാൽ, ദിവ്യ, മൂർ, ബാസിഗർ […]

നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും : സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം മതിയെന്ന് ടോവിനോ തോമസ് ; 20 ലക്ഷം കുറച്ച് ജോജു ജോർജും

സ്വന്തം ലേഖകൻ കൊച്ചി : പ്രതിഫലം വർദ്ധിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമമായി. നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും. ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന. കോവിഡിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിർമാതാക്കളെ പ്രകോപിപ്പിച്ചിരുന്നു.ഈ സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്ക്കാമെന്ന തീരുമാനമായി താരങ്ങളും എത്തിയിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാവും ടോവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാൽ നിർമാതാവ് നൽകുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടോവിനോ തോമസ് പറഞ്ഞിരിക്കുന്നത്. ജോജു […]

ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയനെത്തി ; ടോവിനോ തോമസ് വീണ്ടും അച്ഛനായി

സ്വന്തം ലേഖകൻ കൊച്ചി : നടൻ ടോവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ടോവിനോ അറിയിച്ചത്. ടൊവിനോയുടേയും ഭാര്യയെ ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. പത്തുവർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടോവിനോ ലിഡിയയെ വിവാഹം ചെയ്തത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് മുൻപൊരിക്കൽ താരം പറഞ്ഞിരുന്നു. ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി […]

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ ; പിടിയിലായത് എ.എച്ച്.പി പ്രവർത്തകൻ

സ്വന്തം ലേഖകൻ കൊച്ചി : അൻപത് ലക്ഷത്തോളം രൂപ മുടക്കി കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സെറ്റ് തകർക്കുന്നതിനായി നേതൃത്വം നൽകിയ എഎച്ച്പി പ്രവർത്തകൻ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മറ്റ് നാല് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗദൾ, എഎച്ച്പി പ്രവർത്തകർ ചേർന്ന് തകർത്തത്. കാലടി മണപ്പുറത്ത് നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവർ സെറ്റ് […]

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

സ്വന്തം ലേഖകൻ വയനാട് : മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടൻ ടോവിനോ തോമസ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിപ്പിച്ചു. സിനിമയ്ക്ക് സമാനമായ നാടക രംഗങ്ങളാണ് അരങ്ങേറിയത്. ദേശീയ സമ്മതിദാന അവകാശത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ഗൗരവപൂർവം സംസാരിച്ചുകൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിദ്യാർഥി കൂവിയതാണ് ടോവിനോയെ ചൊടിപ്പിച്ചത്. വേദിയിൽ തന്നോടൊപ്പം നിന്ന വിദ്യാർത്ഥി ടോവിനോ തോമസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം കൂവാൻ വിസമ്മതിക്കുകയുണ്ടായി, വലിയ രീതിയിലുള്ള ജാള്യതയും സഭാകമ്പവും വിദ്യാർത്ഥിയുടെ ശരീര […]

‘അജയന്റെ രണ്ടാം മോഷണം’ : എന്റെ കരിയറിലെ നാഴിക കല്ല് ;ടൊവിനോ

  സ്വന്തം ലേഖിക കൊച്ചി : യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ന്യൂയര്‍ ആശംസ നേര്‍ന്നിരിക്കുകയാണ് താരം. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900,1950,1990 എന്നീ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.ടൊവിനോ അവതരിപ്പിക്കുന്നകഥാപാത്രങ്ങള്‍ മൂന്നും മൂന്ന് തലമുറയില്‍പ്പെട്ടതാണ്. എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ […]